നിടുംപൊയിൽ - വയനാട് റോഡിലെ ചന്ദനത്തോടിൽ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞ നിലയിൽ

ചന്ദനത്തോടിൽ ലോറി കൊക്കയിലേക്ക്​ മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​

പേരാവൂർ: നിടുംപൊയിൽ- വയനാട് റോഡിലെ ചന്ദനത്തോടിൽ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു. ശനിയാഴ്​ച പുലർ​ച്ചെ മൂന്ന്​ മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡ്രൈവർ തലനാരിഴക്കാണ്​ രക്ഷ​പ്പെട്ടത്​.

ലോറിയിൽ അരമണിക്കൂറോളം കുടുങ്ങികിടന്ന ഡ്രൈവറെ അതിസഹസികമായാണ് രക്ഷപ്പെടുത്തിയത്. ഇരിട്ടി സ്വദേശിയായ ഇദ്ദേഹത്തെ മാനന്തവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബംഗളൂരുവിൽ നിന്ന്​ കണ്ണൂരിലേക്ക് പഴ വർഗങ്ങളുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.