പേരാവൂർ: നിർദിഷ്ട മാനന്തവാടി -മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാത പേരാവൂർ പഞ്ചായത്തിലൂടെ കടന്നുപോവുന്ന റൂട്ടിന്റെ ഗൂഗ്ൾ മാപ് പേരാവൂരിൽ പ്രദർശിപ്പിച്ചു. തോലമ്പ്ര ചട്ടിക്കരിയിൽനിന്ന് വെള്ളർവള്ളി വായനശാലയിലേക്ക് 300 മീറ്റർ ദൈർഘ്യത്തിൽ ബൈപാസോടെയാണ് പേരാവൂർ പഞ്ചായത്തിലെ നാലുവരിപ്പാത തുടങ്ങുന്നത്. അവിടെ നിന്ന് നിലവിലെ റോഡ് വീതികൂട്ടിയുള്ള പാത പേരാവൂർ തെരു ഗണപതി ക്ഷേത്രം കഴിഞ്ഞ ശേഷമാണ് പുതിയ ബൈപാസ് തുടങ്ങുന്നത്.
ബൈപാസ് ഇരിട്ടി റോഡിലെ കെ.കെ ടയേഴ്സിനു മുന്നിലെത്തും. കെ.കെ ടയേഴ്സ് കെട്ടിടവും തൊട്ടടുത്ത കെ.കെ പെട്രോൾ പമ്പും നിലവിലെ അലൈൻമെൻറ് പ്രകാരം പൊളിച്ചുമാറ്റേണ്ടിവരും. ഇവിടെ നിന്ന് വയൽ വഴി പോവുന്ന പാത പുതുശ്ശേരി റോഡിൽ ജുമാമസ്ജിദിനുസമീപം ക്രോസ് ചെയ്ത് കൊട്ടം ചുരത്തിനുസമീപം കാഞ്ഞിരപ്പുഴക്കരികിലെത്തും. പേരാവൂർ ടൗൺ പൂർണമായും ഒഴിവാക്കിയാണ് ബൈപാസ്.
ഇവിടെനിന്ന് കൊട്ടംചുരം ടൗണിന് സമീപത്തെ വളവിലെത്തി നിലവിലെ പേരാവൂർ -മണത്തണ റോഡിൽ ചേരും. പേരാവൂർ - മണത്തണ -തുണ്ടിയിൽ ജങ്ഷന് സമീപത്തുനിന്ന് റോഡിന്റെ ഇടതുഭാഗത്തേക്കുമാറുന്ന പാത മണത്തണ സ്കൂൾ റോഡ് ജങ്ഷനിലെത്തും. മണത്തണ ജങ്ഷനിൽനിന്ന് കണിച്ചാർ അതിർത്തിവരെ നിലവിലെ റോഡ് വീതികൂട്ടിയാണ് നാലുവരിപ്പാത വരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.