പേരാവൂർ: അഗതികൾക്കും അനാഥർക്കും അഭയകേന്ദ്രമായ പേരാവൂർ തെറ്റുവഴിയിലെ കൃപാഭവനോട് ചേർന്ന് സ്ത്രീകളെ പാർപ്പിച്ച മരിയ ഭവനും കോവിഡ് വ്യാപനത്തിെൻറ പിടിയിൽ. 59 പേർ വസിക്കുന്ന മരിയ ഭവനിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 224 പേരുള്ള കൃപാഭവൻ അഗതി മന്ദിരത്തിൽ 90 ഓളം പേർക്ക് കോവിഡ് ബാധിച്ചിരുന്നു. ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് ബാധിച്ച് നാലുപേർ മരിച്ചതോടെ അഗതിമന്ദിരങ്ങൾ ആരോഗ്യ വകുപ്പിെൻറ നിരീക്ഷണത്തിലാണ്.
കൃപാഭവനിൽ കോവിഡ് ബാധിച്ച് നിരവധി പേർ ദുരിതത്തിലാവുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്തതോടെ മനുഷ്യാവകാശ കമീഷൻ ഇടപെടുകയും ജില്ല കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞദിവസം ജില്ല കലക്ടർ, ആരോഗ്യ വകപ്പ് മേധാവികളെ വിളിച്ച് വിഷയങ്ങൾ ചർച്ച ചെയ്തത്. വ്യാഴാഴ്ച സ്ഥലം സന്ദർശിച്ച ജില്ല ആരോഗ്യ വകുപ്പ് സംഘം, പേരാവൂർ താലൂക്ക് ആശുപത്രി അധികൃതർ എന്നിവർ കലക്ടർക്ക് റിപ്പോർട്ട് നൽകി. അഗതി മന്ദിരത്തിലെ രോഗവ്യാപനം തടയാനും ആശ്വാസമെത്തിക്കാനും നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.