പേരാവൂർ: സി.പി.എം ഭരണത്തിലുള്ള പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി കോടികൾ ഇടപാടുകാർക്ക് കൊടുക്കാനുള്ളതിൽ ഭരണസമിതിക്കും മുഴുവൻ ജീവനക്കാർക്കും തുല്യ ഉത്തരവാദിത്തമുെണ്ടന്ന് സെക്രട്ടറി പി.വി. ഹരിദാസ്. ചിട്ടി ഇടപാടിൽ സൊസൈറ്റിയുടെ കോടികൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണ്. വായ്പ നൽകിയ ഇനത്തിൽ ഇടപാടുകാരിൽ നിന്ന് മൂന്ന് കോടിയോളം രൂപ കിട്ടാനുണ്ട്. കോവിഡ് കാലഘട്ടത്തിൽ
സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം കാരണം സൊസൈറ്റിയിലുണ്ടായ സാഹചര്യമാണ് ചിട്ടിപ്പണം യഥാസമയം നൽകാൻ കഴിയാത്തതിന് കാരണം.
ഇടപാടുകാർക്ക് നൽകാനുള്ള പണത്തിന് ഭരണസമിതിയും ഉത്തരവാദിയായിരിക്കെ, തെൻറ വീടും സ്ഥലവും ഈടായി നൽകണമെന്ന് ഭീഷണിപ്പെടുത്തി കരാറിൽ ഒപ്പിടുവിച്ചതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സെക്രട്ടറിയുടെ വീട്ടുപടിക്കൽ മാത്രം സമരം നടത്തുന്നതും ഭീഷണിപ്പെടുത്തുന്നതും നീതിരഹിതമാണെന്നും ഹരിദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.