കണ്ണൂർ: പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പ് സംഭവത്തിൽ സി.പി.എം ഏരിയ സമ്മേളന വേദിക്ക് മുന്നിലേക്ക് മാറ്റിയ നിക്ഷേപകരുടെ വായ്മൂടിക്കെട്ടിയ സമരം നടന്നില്ല. ചൊവ്വാഴ്ച രാവിലെ സമ്മേളനം നടക്കുന്ന കൊട്ടിയൂരില്‍ വായ്മൂടിക്കെട്ടി പ്രതിഷേധിക്കാനായിരുന്നു കര്‍മസമിതി തീരുമാനം. എന്നാൽ, കർമസമിതിയിലെ ഭിന്നതയെ തുടർന്നാണ് പ്രതിഷേധം മാറ്റിവെച്ചതെന്നാണ് സൂചന. ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് പണം നല്‍കാത്ത സംഭവത്തില്‍ സമരം കൂടുതല്‍ കടുപ്പിക്കുന്നതിെൻറ ഭാഗമായാണ്, സി.പി.എം ഏരിയ സമ്മേളനം നടക്കുന്ന സമ്മേളന വേദിയിലേക്ക് സമരം മാറ്റാന്‍ കര്‍മസമിതി ആദ്യം തീരുമാനിച്ചത്.
ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് പണം എന്നുനല്കും എന്ന കാര്യത്തില്‍, ഹൗസ് ബില്‍ഡിങ് സൊസൈറ്റിയുടെ ഭരണം കൈയാളുന്ന പാര്‍ട്ടി എന്ന നിലയില്‍ സി.പി.എം വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നാരോപിച്ചായിരുന്നു സമരം ശക്തമാക്കാൻ തീരുമാനിച്ചത്. എന്നാൽ, പാർട്ടി നിേക്ഷപർക്കൊപ്പമാണെന്ന ജില്ല സെക്രട്ടറി എം.വി. ജയരാജെൻറ പ്രസ്താവന ചൂണ്ടിക്കാട്ടി കര്‍മസമിതിയിലെ ചിലർതന്നെ പ്രതിഷേധത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. കൂടാതെ ഭാരവാഹികളിൽ ചിലരിൽ പാർട്ടി നേതൃത്വം ചെലുത്തിയ സമ്മർദം മൂലമാണ് സമരം നടക്കാതിരുന്നതെന്ന സൂചനയുമുണ്ട്്. നിരവധി നിക്ഷേപകർക്ക് ലക്ഷങ്ങൾ നഷ്ടമായ സംഭവത്തിൽ പാർട്ടി നേതൃത്വം പ്രതിക്കൂട്ടിലായിരുന്നു. ഏരിയ സമ്മേളനത്തിൽ ചിട്ടിതട്ടിപ്പ് വിഷയം ചൂടേറിയ ചർക്കും വഴിയൊരുക്കിയിരിക്കുകയാണ്.
പേരാവൂർ ചിട്ടിതട്ടിപ്പ്: മുൻ ഭരണസമിതിക്ക് വീഴ്ചയെന്ന് എം.വി. ജയരാജൻ
പേരാവൂർ: ചിട്ടിതട്ടിപ്പിൽ സി.പി.എം നിക്ഷേപകർക്കൊപ്പമെന്ന് ആവർത്തിച്ച് ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ചിട്ടി നടത്തിപ്പിൽ മുൻ ഭരണസമിതിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ നിയമപരമായും സംഘടനപരമായും നേരിടുമെന്നും എം.വി. ജയരാജൻ പറഞ്ഞു.തട്ടിപ്പിെൻറ ഉത്തരവാദിത്തം സൊസൈറ്റി സെക്രട്ടറിക്കാണെന്നും നിക്ഷേപകരുടെ പണം തിരികെ ലഭിക്കാൻ സാധ്യമായ നടപടികൾ സ്വീകരിക്കുമെന്നും എം.വി. ജയരാജൻ കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.