പേരാവൂർ: കുനിത്തലയിൽ ഭക്ഷണം പാകംചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം. ഗ്യാസ് സ്റ്റൗ, അടുക്കളയുടെ സീലിങ്, അലമാര, വാൾ ടൈൽസ് എന്നിവ ഭാഗികമായി നശിച്ചു. കുക്കർ പൂർണമായും പൊട്ടിത്തകർന്നു.
പേരാവൂർ ടൗണിലെ പച്ചക്കറി വ്യാപാരി മുതുകുളം അനിൽകുമാറിന്റെ വീട്ടിലാണ് സംഭവം. വർക്ക് ഏരിയയിലായതിനാൽ അനിലിന്റെ ഭാര്യ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച പകൽ 12ഓടെയായിരുന്നു സംഭവം. പുതിയ കുക്കറാണ് പൊട്ടിത്തെറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.