കൊട്ടിയൂർ ദേവസ്വം എക്സിക്യുട്ടിവ് ഓഫിസർ നിയമനം സ്റ്റേ ചെയ്തു

പേരാവൂർ: കൊട്ടിയൂർ ദേവസ്വം എക്സിക്യുട്ടിവ് ഓഫിസറായി ഗോകുൽ കെ. പുന്നാടിനെ നിയമിച്ച ദേവസ്വം പാരമ്പര്യ ട്രസ്റ്റിമാരുടെ നടപടി മലബാർ ദേവസ്വം ബോർഡ് കമീഷണർ സ്റ്റേ ചെയ്തു. കൊട്ടിയൂർ ദേവസ്വത്തിലെ എക്‌സിക്യൂട്ടിവ് ഓഫിസറുടെ നിയമനവുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് മലബാർ ദേവസ്വം ബോർഡ് വെരിഫിക്കേഷൻ ഓഫിസർ മുഖേന അന്വേഷണം നടത്തിയിരുന്നു.

പരാതിയിൽ ചില വസ്തുതകളുണ്ടെന്നു കാണിച്ച് വെരിഫിക്കേഷൻ ഓഫിസർ റിപ്പോർട്ട് സമർപ്പിക്കുകയും വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്യുകയും ചെയ്തു. എക്‌സിക്യൂട്ടിവ് ഓഫിസറെ നിയമിക്കുന്നതിനുള്ള നടപടികൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് സ്‌റ്റേ ചെയ്തത്.

കമീഷണറുടെ മുമ്പാകെ ഹാജരാകാൻ ട്രസ്റ്റിയുടെ ചെയർമാനോട് നിർദേശവും നൽകി. മലബാർ ദേവസ്വം ബോർഡ് കോംപ്ലക്‌സിലെ കമീഷണറുടെ ഓഫിസിൽ എക്‌സിക്യൂട്ടിവ് ഓഫിസർ നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളുമായി ഏപ്രിൽ ആറിന് രാവിലെ 11ന് ഹാജരാവാനാണ് ആവശ്യപ്പെട്ടത്.

Tags:    
News Summary - stays for Kottiyoor Devaswom Executive Officer appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.