പേരാവൂർ: മലയോര ഹൈവേയോട് ചേർന്ന പ്രദേശമായ കാപ്പുംകടവിൽ കാട്ടാന ശല്യത്തിൽ കനത്ത കൃഷിനാശം. ആറളം ഫാമിൽനിന്ന് പുഴ കടന്നെത്തുന്ന കാട്ടാനകളാണ് പ്രദേശത്തെ കൃഷിയിടങ്ങൾ തരിശാക്കുന്നത്.
കാപ്പുംകടവിലെ പാടിക്കൽ സുഹുറയുടെ കൃഷിസ്ഥലത്തെ തെങ്ങ്, റബർ, കശുമാവ് കൃഷികൾ നശിപ്പിച്ച കാട്ടാനകൾ പ്രദേശവാസികളിൽ ഭീതിവിതച്ചു.
കാട്ടാന ശല്യം തടയാൻ വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പ്രദേശത്ത് ദിവസങ്ങളായി കാട്ടാന ശല്യം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.