ചൊക്ലി: മോന്താലിൽ തണ്ണീർത്തടവും കണ്ടൽക്കാടും മണ്ണിട്ടുനികത്തുന്നു. പാനൂർ നഗരസഭ അതിർത്തി പ്രദേശമായ മോന്താൽ തീരദേശ റോഡിലെ കള്ളുഷാപ്പിന് സമീപത്തെ സ്ഥലമാണ് പട്ടാപ്പകൽ നികത്തുന്നത്. ഏകദേശം 5 ഏക്കറോളം വരുന്ന സ്ഥലമാണ് റവന്യു, കൃഷി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രണ്ടുദിവസമായി 5 ടിപ്പർ ലോറികളിലായി മണ്ണും മറ്റുകെട്ടിടാവശിഷ്ടങ്ങളും ഉപയോഗിച്ച് നികത്തുന്നത്. ഇവിടെ വലിയൊരു ഭാഗം കണ്ടൽ ക്കാടും വെള്ളക്കെട്ടുമാണ്. 5 ഏക്കറിൽ 50 സെന്റ് സ്ഥലം തരം മാറ്റിയിട്ടുണ്ട്.
ഈ ഉത്തരവിന്റെ മറവിലാണ് നികത്തൽ. തരം മാറ്റിയ സ്ഥലവും അനധികൃത വഴിയിലൂടെയാണ് അനുമതി വാങ്ങിയതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. പുറമെ നിന്നും ആളുകളും ഉദ്യോഗസ്ഥരുമെത്തുന്നതും മണ്ണെത്തിക്കുന്ന ലോറികൾക്ക് വിവരം നൽകാനായി ഒരാളെ കാവലിനായി ഇവിടെ നിർത്തിയിട്ടുണ്ട്. രണ്ടുദിവസമായി ഈ സ്ഥലം നികത്തുന്നുണ്ടെങ്കിലും ഇതേവരെ നടപടിയെടുക്കാൻ അധികൃതരെത്താത്തത് സംശയം ബലപ്പെടുത്തുന്നു. മോന്താൽ പുഴക്കുസമീപത്തായാണ് ഈ സ്ഥലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.