പ്രതീകാത്മക ചിത്രം

നാറാത്ത്, കൊളച്ചേരി പഞ്ചായത്തുകളിൽ തെരുവുനായ് ശല്യം രൂക്ഷം

കണ്ണാടിപ്പറമ്പ്: നാറാത്ത്, കൊളച്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം പുല്ലൂപ്പി-പാറപ്പുറം ഒമ്പത് പേർക്ക് തെരുവുനായുടെ കടിയേറ്റു.പരിക്കേറ്റവർ ജില്ല ആശുപത്രിയിൽ ചികിത്സതേടി. പുല്ലൂപ്പി, ചെങ്ങിനികണ്ടി, നിടുവാട്ട്, മാലോട്ട്, പാറപ്പുറം, കണ്ണാടിപ്പറമ്പ്- ബസാർ, കൊളച്ചേരി പഞ്ചായത്തിലെ കാരയാപ്, ചേലേരി മുക്ക്, വാരം റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് നായ്ക്കൾ വിഹരിക്കുന്നത്.

തെരുവുനായ്ക്കൾക്കൊപ്പം വളർത്തുനായ്ക്കളും തെരുവിൽ അലയുന്നത് ജനങ്ങൾക്ക് ഭീഷണിയാകുന്നു.വളർത്തു നായ്ക്കളെ തുറന്നു വിടുന്നതും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും വിധം നായ്ക്കളെ വളർത്തുന്നതുമായ ഉടമസ്ഥർക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഏതാനും ദിവസം മുമ്പ് കണ്ണാടിപ്പറമ്പ് -വയപ്രം റോഡിൽ വെച്ച് വിദ്യാർഥിക്ക് വളർത്തു നായുടെ കടിയേറ്റതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.മതപാഠശാലയിൽ പോകുന്ന ചെറിയ കുട്ടികൾ വരെ തെരുവ് നായ്ക്കളെ ഭയന്നു പുറത്തിറങ്ങാൻ മടിക്കുകയാണ്.തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.

Tags:    
News Summary - Street dog is severe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.