കോവിഡ് കാലത്ത് പഠനം ഒാൺലൈനിൽ ഒതുങ്ങിയപ്പോൾ ഒഴിവുവന്ന സമയം വെറുതെ പാഴാക്കാതെ കലാരംഗത്ത് മികവ് തെളിയിക്കുകയാണ് ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി നിദ നിസ്വ. അറബിക് കാലിഗ്രഫിയിലുള്ള നിദയുടെ രചനകൾ ഏറെ ആകർഷകമാണ്.
പെയിൻറിങ്ങിലും ഇൗ കൊച്ചുകലാകാരി വിസ്മയമാവുകയാണ്. മനസ്സിൽ തോന്നുന്ന ആശയങ്ങൾ സ്വന്തം വരകളിലൂടെ പ്രതിഫലിപ്പിക്കാനാണ് നിദക്ക് ഏറെ ഇഷ്ടം. ചെറുപ്പം മുതൽ വരക്കാറുണ്ടെങ്കിലും കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയത് ഇപ്പോഴാണ്. ചമ്പാട് കുന്നുമീത്തൽ നൗഷാദിെൻറയും ഹഫ്സത്ത് മൻസിലിൽ സാബിറയുടെയും മകളാണ് നിദ നിസ്വ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.