തലശ്ശേരി: ബസ് ജീവനക്കാരന്റെ പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. വടകരയിലെ സി.കെ. സലാഹുദ്ദീന്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ ശേഷം മർദിച്ച് 7000 രൂപയും ഡ്രൈവിങ് ലൈസൻസും അടങ്ങിയ പഴ്സും 23,000 രൂപ വിലയുള്ള ഫോണും തട്ടിയെടുത്തെന്ന പരാതിയിലാണ് കൊളശ്ശേരി കാവുംഭാഗത്തെ ചെറു മഠത്തിൽ സി. ബൈജു (37), ധർമടത്തെ പുളുക്കൂൽ വീട്ടിൽ അഷ്റഫ് എന്നിവരെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ കൊയിലാണ്ടി മുചുകുന്നിലെ ഷാനും പ്രതിയാണ്. പരാതിക്കാരൻ സലാഹുദ്ദീൻ ഉൾപ്പെടെയുള്ളവരുടെ അടിയേറ്റ മൂവരും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് പേരെ ഡിസ്ചാർജ് ചെയ്തതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. രാത്രി വൈകി നഗരത്തിൽ പിടിച്ചുപറിയും ലഹരി ഇടപാടുകളുമായി വിലസുന്നവരാണ് പ്രതികളെന്ന് പൊലീസ് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.