തലശ്ശേരി: വായ്പക്ക് അപേക്ഷ നൽകിയ യുവതിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ സി.പി.എം പ്രാദേശിക നേതാവിന് പാർട്ടിയിലും സസ്പെൻഷൻ. പിണറായി ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ ഓപറേറ്റിവ് സൊസൈറ്റി സെക്രട്ടറി നിഖില്‍ കുമാർ നാരങ്ങോളിക്കെതിരെയാണ് നടപടി.
സി.പി.എം ധർമടം നോർത്ത് ലോക്കലിലെ അണ്ടലൂർ കിഴക്ക് ബ്രാഞ്ച് സെക്രട്ടറിയായ നിഖിൽ കുമാറിനെ ഒരു വർഷത്തേക്കാണ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. പാർട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കുംവിധം പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം ജില്ല കമ്മിറ്റി നടപടിയെടുത്തത്.
വായ്പക്കെത്തിയ യുവതിയോട് ലൈംഗികച്ചുവയില്‍ സംസാരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി നല്കിയ യുവതിയും പാര്‍ട്ടി പ്രവര്‍ത്തകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.