തലശ്ശേരി: പൊന്ന്യം ചൂളയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊന്ന്യം വെസ്റ്റ്ചേരി പുതിയ വീട്ടില്‍ കെ. അശ്വന്തിനെ (21) േകാടതി റിമാൻഡ് ചെയ്തു. ഡി.വൈ.എഫ്.െഎ പ്രവർത്തകനായ അശ്വന്തിനെ സ്ഫോടക വസ്തു നിരോധന നിയമപ്രകാരം ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയിലെ സി.ഒ.ടി. നസീര്‍ വധശ്രമക്കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ.
ബോംബ് നിര്‍മാണത്തിലേര്‍പ്പെട്ട സംഘത്തിൽ പുറത്തുനിന്നുള്ളവരെ നിരീക്ഷിക്കുന്ന ചുമതലയായിരുന്നു അശ്വന്തിനെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി േകാടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ നസീറിനെ കായ്യത്ത് റോഡിൽ വെച്ച് ബൈക്ക് ഇടിച്ച് വീഴ്ത്തിയത് അശ്വന്തായായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് പൊന്ന്യം ചൂളയില്‍ ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ പരിക്കേറ്റ ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ 28ാം പ്രതിയായിരുന്ന സി.പി.എം അഴിയൂര്‍ കല്ലോറ ബ്രാഞ്ച് കമ്മിറ്റി അംഗം രമ്യ നിവാസില്‍ എം. റമീഷ് (32), അഴിയൂരിലെ കെ.ഒ. ഹൗസില്‍ ധീരജ് (28), കതിരൂരിലെ സജിലേഷ് എന്ന സജൂട്ടി (40) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്താലുടൻ ഇവരെയും അറസ്റ്റ് ചെയ്യും. ഇവർക്ക് പുറമെ മറ്റു രണ്ടുപേർ കൂടി ബോംബ് നിർമാണത്തിൽ പെങ്കടുത്തിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടെൻറയും കതിരൂർ സർക്കിൾ ഇൻസ്പെക്ടർ എം. അനിലിെൻറയും നേതൃത്വത്തിലാണ് അന്വേഷണം. സ്ഫോടനം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും കണ്ണൂരിൽനിന്നുളള ബോംബ് സ്ക്വാഡിെൻറ സഹായത്തോടെ ഞായറാഴ്ചയും പൊലീസ് തിരച്ചിൽ നടത്തി. കതിരൂർ മേഖലയിലെ ചില േകന്ദ്രങ്ങളിൽ ബോംബ് നിർമാണം നടക്കുന്നതായ രഹസ്യവിവരത്തിെൻറ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.