തലശ്ശേരി: ലോക്ഡൗണിെൻറ മറവിൽ തലശ്ശേരി ബസ്സ്റ്റാൻഡിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. ബസ്സ്റ്റാൻഡിലെ പാസഞ്ചർ ലോബിയിൽ യാത്രക്കാർക്കായി ഒരുക്കിയ കസേരകൾ ദിവസവും ആരൊക്കെയോ ഇളക്കിയെടുത്ത് കൊണ്ടുപോവുകയാണ്. സ്റ്റാൻഡ് നവീകരണത്തിെൻറ ഭാഗമായി സ്ഥാപിച്ചതായിരുന്നു കസേരകൾ. നൂറോളം കസേരകളിൽ ഇപ്പോൾ വിരലിലെണ്ണാവുന്നവയാണ് അവശേഷിക്കുന്നത്. ജോയൻറായിട്ടുള്ള കസേരകളുടെ കുറ്റിയടക്കമാണ് അപ്രത്യക്ഷമായിട്ടുള്ളത്.
ബസ്സ്റ്റാൻഡിൽ പൊലീസിെൻറ അഭാവം മുതലെടുത്ത് സാമൂഹിക വിരുദ്ധസംഘം അഴിഞ്ഞാടുന്നതായി നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ലോക്ഡൗണിൽ പാസഞ്ചർ ലോബിയിലെ കടകൾ തുറക്കാത്തതിനാൽ തെരുവിൽ അലയുന്നവരടക്കം ഇവിടെ അടക്കിവാഴുകയാണ്.
രാത്രിയായാൽ ബസ്സ്റ്റാൻഡും പരിസരവും കൂരിരുട്ടിലാണ്. കഴിഞ്ഞ കോവിഡിന് മുമ്പാണ് ബസ്സ്റ്റാൻഡും പാസഞ്ചർ ലോബിയും നവീകരിച്ചത്. മുമ്പുണ്ടായിരുന്ന കസേരകളും ഇതുപോലെ ആരൊക്കെയൊ കടത്തിക്കൊണ്ടുപോയിരുന്നു.
പാസഞ്ചർ ലോബിയിലെ ടൈൽ, ഫാൻ, ലൈറ്റ് ഉൾപ്പെടെയുള്ളവയും നശിപ്പിക്കുന്ന പ്രവണത തുടരുകയാണ്. ലോക്ഡൗണിൽ ഇളവ് വന്നതോടെ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഒറ്റനമ്പർ ചൂതാട്ടക്കാരും വ്യാപകമായി. ബസ് സർവിസുകൾ ഭാഗികമായതിനാൽ സ്റ്റാൻഡിനകത്ത് പൊലീസ് പട്രോളിങ് നിർജീവമാണ്.
കിഴക്കൻമേഖലകളിലടക്കം തലശ്ശേരി താലൂക്കിെൻറ നാനാഭാഗങ്ങളിലേക്കുള്ള നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ്സ്റ്റാൻഡാണിത്. നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ശനിയാഴ്ച ബസ്സ്റ്റാൻഡും പരിസരവും ശുചീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.