തലശ്ശേരി: നഗരത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ 10 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. സൈദാർപള്ളി ദേശീയപാതയിൽ തലശ്ശേരി എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് 10 കിലോ കഞ്ചാവുമായി കണ്ണൂർ നീർച്ചാൽ കൊത്തേന്റവിട ഹൗസിൽ കെ.വി. ഫൈസൽ (34), കണ്ണൂർ തയ്യിൽ മരക്കാർകണ്ടി സമീൽ ക്വാർട്ടേഴ്സിൽ കെ.പി. സിയാദ് (36) എന്നിവർ പിടിയിലായത്.
സ്കൂട്ടറിൽ കണ്ണൂരിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടുകൂടിയത്. സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവും കോടതിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.