Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_right10 കിലോ കഞ്ചാവുമായി...

10 കിലോ കഞ്ചാവുമായി തലശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​വ​ർ

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 10 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. സൈ​ദാ​ർ​പ​ള്ളി ദേ​ശീ​യ​പാ​ത​യി​ൽ ത​ല​ശ്ശേ​രി എ​സ്.​ഐ സ​ജേ​ഷ് സി. ​ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് 10 കി​ലോ ക​ഞ്ചാ​വു​മാ​യി ക​ണ്ണൂ​ർ നീ​ർ​ച്ചാ​ൽ കൊ​ത്തേ​ന്റ​വി​ട ഹൗ​സി​ൽ കെ.​വി. ഫൈ​സ​ൽ (34), ക​ണ്ണൂ​ർ ത​യ്യി​ൽ മ​ര​ക്കാ​ർ​ക​ണ്ടി സ​മീ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ കെ.​പി. സി​യാ​ദ് (36) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്.

സ്കൂ​ട്ട​റി​ൽ ക​ണ്ണൂ​രി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടു​കൂ​ടി​യ​ത്. സ്ഥി​ര​മാ​യി ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഞ്ചാ​വും കോ​ട​തി​യി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsKannur newscannabis
News Summary - Two persons arrested in Thalassery with 10 kg cannabis
Next Story