ചൊവ്വാഴ്ച രാവിലെ എടക്കാട് നിയന്ത്രണംവിട്ട് റോഡരികിലേക്ക് ഇടിച്ചുകയറിയ വാതക ടാങ്കർ

എടക്കാട് ടാങ്കർ റോഡരികിലേക്ക് ഇടിച്ചുകയറി

എടക്കാട്: തലശ്ശേരി -കണ്ണൂർ ദേശീയപാതയിൽ എടക്കാട് റെയിൽവേ സ്റ്റേഷന് സമീപം വാതക ടാങ്കർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചുകയറി. ചൊവ്വാഴ്ച രാവിലെ 7.30 ഓടെ ആയിരുന്നു അപകടം. പാചക വാതകം നിറക്കാനായി കോഴിക്കോട് ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ടാങ്കർ മഴയെ തുടർന്ന് റോഡിൽ നിന്ന് തെന്നി മാറുകയായിരുന്നു.

ക്രെയിൻ ഉപയോഗിച്ചാണ് അപകടത്തിൽപെട്ട ടാങ്കർ മാറ്റിയത്. അടിക്കടിയുണ്ടാകുന്ന ടാങ്കർ അപകടങ്ങൾ നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് കണ്ണൂർ പള്ളിക്കുളത്ത് ടാങ്കർ ലോറി ഇടിച്ച് ഏഴ് വയസ്സുകാരനും മുത്തച്ഛനും മരിച്ചത്. മാസങ്ങൾക്ക് മുമ്പ് കണ്ണൂർ പുതിയതെരു ധനരാജ് ടാക്കീസിന് സമീപം ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറിയിരുന്നു.

മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി മേലേചൊവ്വയിൽ നിയന്ത്രണം വിട്ട് കുന്നിറക്കത്തിൽ റോഡിൽ നിന്ന് തെന്നിമാറി മൺ തിട്ടയിലേക്ക് ചരിഞ്ഞപ്പോൾ വൻ അപകടമാണ് ഒഴിവായത്. റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടം തുടരുന്നതിന് കാരണമെന്ന് പറയുന്നു.

Tags:    
News Summary - The Edakkad tanker crashed into the roadside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.