പയ്യന്നൂർ: സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗവും പയ്യന്നൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയുമായ ടി.ഐ. മധുസൂദനെൻറ വ്യാജ േഫസ്ബുക്ക് നിർമിച്ച് പണം തട്ടാൻ ശ്രമം.
അക്കൗണ്ട് ഹാക്ക് ചെയ്തശേഷം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി സഹായ അഭ്യര്‍ഥനയുമായി സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ച് പണം തട്ടാന്‍ ശ്രമിച്ചതായാണ് പരാതി. വെള്ളിയാഴ്ചയാണ് മധുസൂദനെൻറ ഫോട്ടോവെച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി സുഹൃത്തുക്കള്‍ക്ക് സഹായ അഭ്യര്‍ഥനകള്‍ പോസ്റ്റ് ചെയ്തത്.
വീട്ടിലുള്ളവരുടെ സുഖവിവരമന്വേഷിച്ച ശേഷമാണ് പണത്തിന് അത്യാവശ്യമുണ്ടെന്നും സഹായിക്കണമെന്നുമുള്ള അഭ്യര്‍ഥന പോസ്റ്റ് ചെയ്യുന്നത്. എത്രയാണ് സഹായിക്കേണ്ടതെന്ന് ചോദിച്ചയാളോട് 9616367325 നമ്പറിലേക്ക് 20,000 രൂപ ഫോണ്പേയായി അയക്കാനായിരുന്നു സന്ദേശം. സംശയം തോന്നിയ ചിലര്‍ ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ഇതേത്തുടര്‍ന്ന് ഇത് തെൻറ പേരിലുള്ള വ്യാജ ഫേസ് ബുക്ക് അക്കൗണ്ടാണെന്നും ഈ അക്കൗണ്ടില്‍ നിന്നും വരുന്ന മെസ്സേജുകള്‍ക്ക് പ്രതികരിക്കരുതെന്നും മധുസൂദനന് സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.