ഉദുമ: യു.ഡി.എഫ് ഉദുമ മണ്ഡലം സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയയുടെ പോസ്റ്ററും ബാനറും നശിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പെരിയ സ്കൂൾ ഗ്രൗണ്ടിലെ ചടങ്ങിലേക്ക് കടന്നുപോകുന്ന റോഡിനു സമീപത്തുള്ള പോസ്റ്ററുകളാണ് നശിപ്പിച്ചത്. സ്ഥാനാർഥിയുടെ സ്വന്തം മതിലാണത്. അവിടെ സി.പി.എമ്മിെൻറ കൊടിത്തോരണങ്ങൾ കെട്ടി. പോസ്റ്ററും ബാനറും വ്യാപകമായി നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ഉദുമ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കല്ലട്ര അബ്ദുൽ ഖാദർ, കൺവീനർ വി.ആർ. വിദ്യാസാഗർ ആവശ്യപ്പെട്ടു.
പരാജയഭീതിമൂലമാണ് സി.പി.എം ഇത്തരം നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എന്ന് യു.ഡി.എഫ് ആരോപിച്ചു. ഇത്തരം സംഭവങ്ങൾ പ്രതിഷേധാർഹമാണെന്ന് നേതാക്കൾ പറഞ്ഞു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷണർ, റിട്ടേണിങ് ഓഫിസർ, ജില്ല പൊലീസ് ചീഫ്, അമ്പലത്തറ, ബേക്കൽ സി.ഐ എന്നിവർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.