എം.എൽ.എക്കു നേരെ കരിങ്കൊടി: സി.പി.എം പ്രവർത്തകർ അറസ്​റ്റിൽ

കുമ്പള: സീതാംഗോളിയിലും മുണ്ട്യത്തടുക്കയിലും എം.സി. ഖമറുദ്ദീൻ എം.എൽ.എക്കു നേരെ കരിങ്കൊടി കാണിച്ച സി.പി.എം പ്രവർത്തകർ അറസ്​റ്റിൽ. ശനിയാഴ്ച രാവിലെ സീതാംഗോളിയിൽ മാവേലി സ്​റ്റോർ ഉദ്ഘാടന ചടങ്ങിനെത്തിയ എം.എൽ.എക്ക് നേരെയാണ് സി.ഐ.ടി.യു- സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി കാട്ടിയത്.

ഇതുമായി ബന്ധപ്പെട്ട് പത്തുപേരെ കുമ്പള പൊലീസ് അറസ്​റ്റ്​ ചെയ്തു. ശനിയാഴ്ച രാവിലെയാണ് സംഭവം. സന്തോഷ് കുമാർ (40), മധുസൂതനൻ (32), ഉബൈദ് റഹ്​മാൻ(27), ജഗദീഷ് (27), രാമചന്ദ്ര (36), വിനീഷ് (30), മുഹമ്മദ് അഷ്റഫ് (41), മുഹമ്മദ് അൽതാഫ് ഷെയ്ക്ക് (26), ഗണേശ് (32), പൃഥ്വിരാജ് (31) എന്നിവർക്കെതിരെ കേസെടുത്തു.

മുണ്ട്യത്തടുക്ക പള്ളയിൽ ശനിയാഴ്ച രാവിലെ 11.30ഓടെ സർക്കാർ ആയുർവേദ ഉപകേന്ദ്രത്തി​െൻറ തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കാനെത്തിയ എം.എൽ.എക്കു നേരെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് നസീറുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം പ്രദീപൻ, ലോക്കൽ കമ്മിറ്റി അംഗം സന്തോഷ് കുമാർ, അബ്​ദുൽ മജീദ്, സാബിത് എന്നിവരെ ബദിയടക്ക പൊലീസ് അറസ്​റ്റ്​ ചെയ്തു.

എം.സി. ഖമറുദ്ദീൻ എം.എൽ.എ സ്​ഥാനം രാജിവെക്കണം –ഐ.എൻ.എൽ

കാസർകോട്: അനധികൃത ജ്വല്ലറി ഇടപാടുകളിൽ ആരോപണ വി​േധയനായ എം.സി. ഖമറുദ്ദീൻ എം.എൽ.എ സ്​ഥാനം രാജിവെക്കണമെന്ന് ഐ.എൻ.എൽ ജില്ല ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. വഖഫ് ഭൂമി തട്ടിയെടുത്തത് വിവാദമായപ്പോൾ തട്ടിയെടുത്ത മുതൽ തിരിച്ചുകൊടുത്ത് പരസ്യമായി കുറ്റം സമ്മതിച്ചിരുന്നു.

മഞ്ചേശ്വരം മണ്ഡലം ഉപതെരഞ്ഞെടുപ്പ് സമയത്ത് ഖമറുദ്ദീനെ സ്ഥാനാർഥിയാക്കാൻ പാടില്ലെന്നുപറഞ്ഞ് സ്വന്തം പാർട്ടി നേതാക്കളും പ്രവർത്തകരും പാണക്കാട് തങ്ങളുടെ വീട്ടിനുമുന്നിൽ സത്യഗ്രഹമിരുന്ന് അന്ത്യശാസനം നൽകിയിട്ടും വികാരം കണക്കിലെടുക്കാതെ മുസ്​ലിം ലീഗ് സീറ്റ് നൽകിയതിൽ ദുരൂഹതയുണ്ട്. ലീഗിലെ സ്വർണ കള്ളക്കടത്ത് സംഘത്തിന്​ തട്ടിപ്പുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം.

രാജി ആവശ്യപ്പെട്ട് പാർട്ടി ശക്​തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. പ്രസിഡൻറ്​ മൊയ്തീൻ കുഞ്ഞി കളനാട് അധ്യക്ഷത വഹിച്ചു.കെ.എസ്. ഫക്രുദ്ദീൻ ഹാജി, എം.എ. ലത്തീഫ്, അസീസ് കടപ്പുറം, മുഹമ്മദ് മുബാറക് ഹാജി, പി.കെ. അബ്​ദുൽ റഹിമാൻ മാസ്​റ്റർ, സി.എം.എ. ജലീൽ, മാട്ടുമ്മൽ ഹസൻ, ഹംസ മാസ്​റ്റർ, മുസ്​തഫ തോരവളപ്പ്, റിയാസ് അമനടുക്കം, ഇഖ്​ബാൽ മാളിക, അമീർ കോടി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

എം.എൽ.എയുടെ ജ്വല്ലറി ഇടപാട് പെരുമാറ്റച്ചട്ട ലംഘനം– എം. രാജഗോപാലൻ എം.എൽ.എ

കാസർകോട്​: മഞ്ചേശ്വരം എം.എൽ.എയും ത​െൻറ നിയോജക മണ്ഡലത്തി​ലെ സ്​ഥിരതാമസക്കാരനുമായ എം.സി. ഖമറുദ്ദീൻ എം.എൽ.എ കടുത്ത പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന്​ എം. രാജഗോപാലൻ എം.എൽ.എ സ്​പീക്കർക്ക്​ നൽകിയ കത്തിൽ ആരോപിച്ചു. എം.എൽ.എയുടെ ഉടമസ്​ഥതയിലുള്ള ജ്വല്ലറിയുടെ പേരിൽ 742 നിക്ഷേപകരിൽ നിന്ന് 132 കോടി രൂപ തട്ടിയെടുത്തതായി പരാതി ഉയർന്നിരിക്കുകയാണ്. ചന്തേര, കാസർകോട്​ പൊലീസ് സ്​റ്റേഷനുകളിലായി 34 കേസുകൾ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി സ്വകാര്യ നിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റമാണ് ഖമറുദ്ദീ​െൻറ പേരിൽ ചുമത്തിയിട്ടുള്ളത്.

രണ്ട്​കേസുകളിൽ നേരിട്ട് ഹാജരാകാൻ ഹോസ്​ദുർഗ്​ മജിസ്​േട്രറ്റ് കോടതി സമൻസയച്ചു. എം.എൽ.എ ചെയർമാനായ തൃക്കരിപ്പൂർ എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്​റ്റ്​ തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ ഇസ്​ലാമിയ അഗതിമന്ദിരം ജെംസ് സ്​കൂളിെൻറ വഖഫ് ഭൂമി കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്ത സംഭവവും വലിയ വിവാദമായിരുന്നു.

നിയമസഭക്ക്​ കളങ്കം വരുത്തി​െവച്ച എം.എൽ.എയുടെ നടപടി ചട്ടലംഘനമാണ്​.സഭാസമ്മേളന കാലയളവല്ലാത്തതിനാൽ പെരുമാറ്റച്ചട്ട ലംഘനം സഭയിലുന്നയിക്കാൻ സാഹചര്യമില്ലാത്തതിനാൽ, അടിയന്തര സ്വഭാവം മുൻനിർത്തി ഉചിത നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.