പടന്ന: ഓരിയിലെ ഇന്ദിരാജി മെമ്മോറിയിൽ റീഡിങ് ആൻഡ് ലൈബ്രറി കെട്ടിടത്തിൽ സാമൂഹിക ദ്രോഹികൾ കരിഓയിൽ ഒഴിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് പി.കെ. പ്രകാശൻ, ഡി.സി.സി സെക്രട്ടറി കെ.പി. പ്രകാശൻ എന്നിവർ ആവശ്യപ്പെട്ടു.
അന്വേഷണം നടത്തണം
പടന്ന: കോൺഗ്രസ് ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്ന ഓരിയിൽ കഴിഞ്ഞ ദിവസം രാത്രി ഒന്നാം വാർഡ് കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസിനുനേരെ കരിഓയിൽ ഒഴിച്ച സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. ആഗസ്റ്റ് 15ന് ദേശീയപതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നം ബൂത്ത് കോൺഗ്രസ് പ്രസിഡൻറ് സി.വി. സജീവനെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അടിച്ചു പരിക്കേൽപിക്കുന്നതിൽ കലാശിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ ചന്തേര പൊലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. മർദനമേറ്റ ബൂത്ത് പ്രസിഡൻറിനെ സന്ദർശിക്കാൻപോലും കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല. പാർട്ടിയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമാണ് കോൺഗ്രസ് ഓഫിസ് കരിഓയിൽ ഒഴിച്ച് വികൃതമാക്കിയതിനു പിന്നിലെന്നും സി.പി.എമ്മിന് ഇതുമായി ഒരു ബന്ധവുമില്ലെന്നും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.