ഡോ. അഖിൽ ദാസും, ഡോ. ഐശ്വര്യയും

കോവിഡ് തിരക്കിൽനിന്നുമെത്തി അവർ ഒന്നായി

ചെറുവത്തൂർ: കഴിഞ്ഞ ദിവസം വരെ കോവിഡ് ഡ്യൂട്ടിയിലായിരുന്നു ഈ രണ്ട് ഡോക്​ടർമാരും. തിരക്കുകൾക്ക് അൽപ വിശ്രമം നൽകി രണ്ടു പേരും ഒന്നായി. മലപ്പുറം മഞ്ചേരിയിലെ ശിവദാസൻ നായർ - സുമതി ദമ്പതികളുടെ മകനായ ഡോ. അഖിൽ ദാസാണ് കരിവെള്ളൂർ പാലക്കുന്നിലെ കെ.എം.ഗംഗാധരൻ - വത്സല ദമ്പതികളുടെ മകളായ ഡോ. ഐശ്വര്യക്ക് വരണമാല്യം ചാർത്തിയത്.

കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളിലായതിനാൽ വിവാഹം നീളുകയായിരുന്നു. വെള്ളിയാഴ്​ച ബന്ധുക്കളുടെ സാന്നിധ്യത്തിൽ മാത്രമായി ഈ ഡോക്ടേഴ്​സ്​ വിവാഹം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓർത്തോ വിഭാഗത്തിൽ എം.ഡിക്ക് പഠിക്കുന്ന അഖിലിന് കഴിഞ്ഞ കുറെ മാസങ്ങളായി കോവിഡ് രോഗികളെ ചികിത്സിക്കേണ്ട ഉത്തരവാദിത്തമായിരുന്നു.

കരിവെള്ളൂർ ഗവ. ആശുപത്രിയിൽ സേവനം ചെയ്​തു വരുകയാണ് ഐശ്വര്യ. ഇരുവരും ക്വാറൻറീൻ പൂർത്തീകരിച്ച ശേഷമാണ് വരണമാല്യം ചാർത്താനെത്തിയത്. രോഗികളെ ശുശ്രൂഷിക്കുക എന്നത് ജീവിതവ്രതം പോലെ കൊണ്ടു നടക്കുന്നു ഈ ഡോക്​ടർ നവദമ്പതികൾ ഉടൻ ആതുര പരിപാലനത്തി​െൻറ തിരക്കുകളിലേക്ക് തിരിച്ചു പോകും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.