കോവിഡ് തിരക്കിൽനിന്നുമെത്തി അവർ ഒന്നായി
text_fieldsചെറുവത്തൂർ: കഴിഞ്ഞ ദിവസം വരെ കോവിഡ് ഡ്യൂട്ടിയിലായിരുന്നു ഈ രണ്ട് ഡോക്ടർമാരും. തിരക്കുകൾക്ക് അൽപ വിശ്രമം നൽകി രണ്ടു പേരും ഒന്നായി. മലപ്പുറം മഞ്ചേരിയിലെ ശിവദാസൻ നായർ - സുമതി ദമ്പതികളുടെ മകനായ ഡോ. അഖിൽ ദാസാണ് കരിവെള്ളൂർ പാലക്കുന്നിലെ കെ.എം.ഗംഗാധരൻ - വത്സല ദമ്പതികളുടെ മകളായ ഡോ. ഐശ്വര്യക്ക് വരണമാല്യം ചാർത്തിയത്.
കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളിലായതിനാൽ വിവാഹം നീളുകയായിരുന്നു. വെള്ളിയാഴ്ച ബന്ധുക്കളുടെ സാന്നിധ്യത്തിൽ മാത്രമായി ഈ ഡോക്ടേഴ്സ് വിവാഹം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓർത്തോ വിഭാഗത്തിൽ എം.ഡിക്ക് പഠിക്കുന്ന അഖിലിന് കഴിഞ്ഞ കുറെ മാസങ്ങളായി കോവിഡ് രോഗികളെ ചികിത്സിക്കേണ്ട ഉത്തരവാദിത്തമായിരുന്നു.
കരിവെള്ളൂർ ഗവ. ആശുപത്രിയിൽ സേവനം ചെയ്തു വരുകയാണ് ഐശ്വര്യ. ഇരുവരും ക്വാറൻറീൻ പൂർത്തീകരിച്ച ശേഷമാണ് വരണമാല്യം ചാർത്താനെത്തിയത്. രോഗികളെ ശുശ്രൂഷിക്കുക എന്നത് ജീവിതവ്രതം പോലെ കൊണ്ടു നടക്കുന്നു ഈ ഡോക്ടർ നവദമ്പതികൾ ഉടൻ ആതുര പരിപാലനത്തിെൻറ തിരക്കുകളിലേക്ക് തിരിച്ചു പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.