കാസർകോട്: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വര്‍ധനവാണുണ്ടാകുന്നതെന്നും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവെടിയരുതെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് പറഞ്ഞു. രോഗികളുടെ എണ്ണം വർധിക്കുന്നതോടൊപ്പം മരണവും വര്‍ധിച്ചുവരുന്നതായാണ് ഒരാഴ്ചയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഏപ്രില്‍ ഒന്നു മുതല്‍ ആറുവരെ 964 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 173 പേരും ചികിത്സാ കേന്ദ്രങ്ങളിലാണുള്ളത്. രോഗികളുടെ എണ്ണം വർധിക്കുന്നത് മരണനിരക്ക് ഉയരാനും കാരണമാകുന്നു. ഒരാഴ്ചക്കിടെ മാത്രം നാലു പേരാണ് കോവിഡ് ബാധിച്ച് ജില്ലയില്‍ മരിച്ചത്. നിലവില്‍ ജില്ലയിലെ മുഴുവന്‍ കോവിഡ് ചികിത്സാകേന്ദ്രങ്ങളിലെയും കിടക്കകള്‍ രോഗികളെ കൊണ്ട് നിറയുന്ന സാഹചര്യമാണ്.
ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഏപ്രിലില്‍ 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും എല്ലാ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുന്നുണ്ട്. വാക്സിന് സ്വീകരിക്കാനും കോവിഡ പ്രതിരോധം ശക്തിപ്പെടുത്താനും എല്ലാവരും തയാറാവണമെന്നും ഡി.എം.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.