കാസർകോട്: അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് യുവാവിെൻറ ലൈസൻസ് റദ്ദാക്കി. ഒരുവർഷത്തേക്കാണ് നടപടി. ചെങ്കള പാണലത്തെ മുഹമ്മദ് റാഷിദി (19)െൻറ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്.
കഴിഞ്ഞ ഫെബ്രുവരി 26നാണ് ൈഡ്രവിങ് ലൈസൻസ് ലഭിച്ചത്. അനധികൃതമായി രൂപമാറ്റം വരുത്തിയ മഹീന്ദ്ര ഥാറിെൻറ അപകടകരമായ ൈഡ്രവിങ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നത് കലക്ടർ ഡോ. സജിത് ബാബുവിെൻറ ശ്രദ്ധയിൽപെട്ടിരുന്നു.
കലക്ടറുടെ നിർദേശത്തെ തുടർന്ന് ആർ.ടി.ഒ എം.കെ. രാധാകൃഷ്നാണ് നടപടിയെടുത്തത്. കെ.എസ്.ടി.പി ചന്ദ്രഗിരി റോഡിൽ ചെമ്മനാട് െവച്ച് ഡിവൈഡർ മറികടന്ന് എതിർവശത്തിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. രണ്ടു വിദ്യാർഥികളും ഇയാളുടെ വാഹനത്തിെൻറ പിറകിൽ തൂങ്ങിനിൽപ്പുണ്ടായിരുന്നു. എതിർവശത്തുനിന്ന് വരുകയായിരുന്ന ബൈക്ക് യാത്രക്കാരൻ അപകടം മണത്ത് വേഗത്തിൽ വെട്ടിച്ച് മാറുകയായിരുന്നു.
എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ ആഘോഷത്തിൽ പങ്കെടുക്കാനാണ് മുഹമ്മദ് റാഷിദ് വാഹനവുമായി എത്തിയത്. അനധികൃതമായി രൂപമാറ്റം വരുത്തിയതിന് 15,000 രൂപ പിഴയും ഈടാക്കി. വാടകക്കെടുത്ത വാഹനത്തിലാണ് രൂപമാറ്റം വരുത്തിയത്.
വാഹന ഉടമയായ സ്ത്രീ ഗൾഫിലാണ്. എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ടി.എം. ജഴ്സണിെൻറ നേതൃത്വത്തിൽ എം.വി.ഐ കെ.എം. ബിനീഷ് കുമാർ, എ.എം.വി.ഐമാരായ ഐ.ജി. ജയരാജ് തിലക്, എം. സുധീഷ്, എസ്.ആർ. ഉദയകുമാർ എന്നിവർ ചേർന്നാണ് വാഹനം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.