കാസർകോട്: വാഹനാപകടത്തിൽ മരിച്ചവരുടെ വീടുകളിലേക്ക് ആശ്വാസത്തിെൻറ സ്നേഹ സൈറണുമായി മോട്ടോർ വാഹന വകുപ്പ്. വാഹനാപകടത്തിൽപെട്ട് മരിക്കുന്നവരുടെ ലോക ഓർമദിനത്തിെൻറ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പിെൻറ എൻഫോഴ്‌സ്‌മെൻറ് വിഭാഗം എത്തുന്നത്.
തളങ്കര ഖാസി ലൈനിലെ പി.എച്ച്. അബ്ദുൽ ഖാദറിെൻറ വീട്ടിലാണ് ഉദ്യോഗസ്ഥർ ആദ്യമായി വ്യാഴാഴ്ച ഉച്ചയോടെ എത്തിയത്. ബൈക്ക് അപകടത്തിൽ മകൻ നഷ്ടപ്പെട്ടതിെൻറ ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിലേക്ക് എൻഫോഴ്‌സ്‌മെൻറ് ആർ.ടി.ഒ ടി.എം ജെർസൺ എത്തിയാണ് ആശ്വാസ വാക്കുകൾ പകർന്നത്. അബ്ദുൽ ഖാദറിെൻറയും സുമയ്യയുടെയും മകൻ ഹസൻ മിദ്‌ലാജും സഹോദരീപുത്രൻ അബു ഹുസൈഫത്തും ജൂലൈ 15ന് രാത്രി കുമ്പള നായിക്കാപ്പിലുണ്ടായ അപകടത്തിലാണ് മരിച്ചത്. കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു ഇരുവരും. ജില്ലയിൽ 12ഓളം വീടുകളിൽ സാന്ത്വനവുമായി മോട്ടോർ വാഹന വകുപ്പ് എത്തുന്നുണ്ട്. നവംബർ 16നാണ് വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമദിനം. അതിന് മൂന്നുദിവസം മുമ്പ് തന്നെ ഇത്തരത്തിൽ പുതിയ സന്ദേശവുമായി അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ വീടുകളിൽ മോട്ടോർ വാഹന വകുപ്പ് അധികാരികൾ എത്തുകയാണ്.
സംസ്ഥാനത്തുതന്നെ ആദ്യമായി കാസർകോടാണ് ഇൗ ആശയം നടപ്പാക്കിത്തുടങ്ങിയത്. ഇത് മറ്റു ജില്ലകളിലും നടപ്പാക്കും. മോട്ടോർ വെഹിക്ൾ ഇൻസ്‌പെക്ടർമാരായ എ.പി. കൃഷ്ണകുമാർ, അസി. മോട്ടോർ വെഹിക്ൾ ഇൻസ്‌പെക്ടർമാരായ എ. അരുൺരാജ്, എം. സുധീഷ്, എ. സുരേഷ് എന്നിവരും ആർ.ടി.ഒയുടെ കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.