കാസർകോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിദ്യാര്‍ഥികളെയും ചെറിയ കുട്ടികളെയും ഒരുമിച്ചിരുത്തി ക്ലാസെടുക്കരുതെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു.
നിലവില്‍ ഓണ്‍ലൈനായി മാത്രമാണ് ചെറിയ കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ നല്കാന് അനുമതിയുള്ളത്. അതിന് വിപരീതമായി നടത്തുന്ന ക്ലാസ്രീതികള് അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
വരാനിരിക്കുന്ന പരീക്ഷകള്‍ക്ക് മുന്നോടിയായി സ്കൂള്‍ വിദ്യാർഥികളെ ക്ലസ്റ്ററുകളായി തിരിച്ച് ആര്.ടി പി.സി.ആര് പരിശോധന പൂര്‍ത്തിയാക്കാനുള്ള പട്ടിക ലഭ്യമാക്കാന്‍ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് കലക്ടര്‍ നിർദേശം നല്കി.
കാസർകോട്: ജില്ലയിൽ 79 പേര്‍ക്കുകൂടി കോവിഡ്-19 പോസിറ്റിവായി. ചികിത്സയിലുണ്ടായിരുന്ന 82 പേര്‍ക്ക് കോവിഡ് നെഗറ്റിവായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1028 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
വീടുകളില്‍ 5814 പേരും സ്ഥാപനങ്ങളില്‍ 352 പേരുമുള്‍പ്പെടെ ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 6042 പേരാണ്. പുതുതായി 576 പേരെ കൂടി നിരീക്ഷണത്തിലാക്കി.
സെൻറിനല്‍ സര്‍വേ അടക്കം പുതുതായി 1684 സാമ്പിളുകള്‍കൂടി പരിശോധനക്കയച്ചു. 586 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 675 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 31,387 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
അജാനൂര്‍ -2, ബളാല്‍ -1ബേഡഡുക്ക -1,ചെമ്മനാട് -10, ചെങ്കള -2, ചെറുവത്തൂര്‍ -6ഈസ്റ്റ് എളേരി -1, കള്ളാര്‍ -2, കാഞ്ഞങ്ങാട് -4, കാസര്‍കോട് -11, കയ്യൂര്‍ ചീമേനി -2, കിനാനൂര്‍ കരിന്തളം -1, കോടോം ബേളൂര്‍ -2, കുമ്പഡാജെ -1, കുറ്റിക്കോല്‍ -1, മധൂര്‍ -2, മംഗല്പാടി -4, മൊഗ്രാല്‍പുത്തൂര്‍ -2, മുളിയാര്‍ -2,നീലേശ്വരം -3, പടന്ന -4, പള്ളിക്കര -1,പിലിക്കോട് -1,പുല്ലൂര്‍ പെരിയ -3, പുത്തിഗെ -1, തൃക്കരിപ്പൂര്‍ -4, ഉദുമ -5.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.