കാസർകോട്: 2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെ ജില്ലയിലെ ചൈൽഡ് ലൈനിൽ രജിസ്റ്റർ ചെയ്തത് 329 കേസുകൾ. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച് 50 കേസുകളും ശാരീരിക പീഡനം സംബന്ധിച്ച് 41 കേസുകളുമുൾപ്പെടെയാണിത്.
ഇതിൽ 120 കേസുകൾ തുടർനടപടികൾക്കായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി. ചൈൽഡ്ലൈൻ അഡ്വൈസറി യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) എം.കെ. ഷാജി അധ്യക്ഷത വഹിച്ചു. ചൈൽഡ്ലൈൻ ജില്ല കോഓഡിനേറ്റർ അനീഷ് ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. എസ്.എൻ. സരിത, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ സി.എം. ബിന്ദു, സി.ഡബ്ല്യു.സി അംഗം അഡ്വ. മണി ജി. നായർ, ചൈൽഡ്ലൈൻ നോഡൽ ഡയറക്ടർ മാത്യു സാമുവൽ, ലീഗൽ സർവിസ് അതോറിറ്റി സെക്ഷൻ ഓഫിസർ എ. ദിനേശ, ചൈൽഡ്ലൈൻ സപ്പോർട്ട് ഡയറക്ടർ സുധാകരൻ തയ്യിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.