ചെറുവത്തൂർ: കരിവെള്ളൂർ രാജെൻറ ശബ്ദം ഈ നിയമസഭ തെരഞ്ഞെടുപ്പിലും മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ 90 മണ്ഡലങ്ങളിൽ മത്സരിച്ചുവെങ്കിൽ ഇത്തവണ അതിലും കൂടാനേ സാധ്യതയുളളൂ. സ്ഥാനാർഥികളെ പ്രഖ്യാപിക്കും മുമ്പ് തെന്ന പല പാർട്ടികളിൽ നിന്നും കരിവള്ളൂർ രാജൻ എന്ന അനൗൺസർക്ക് വിളി വന്നു തുടങ്ങി.
കഴിഞ്ഞ നിയമസഭാ െതരഞ്ഞെടുപ്പിൽ മന്ത്രിമാരടക്കം ശ്രദ്ധേയരായ പല നേതാക്കൾക്കും വേണ്ടി പ്രചാരണം നടത്തിയത് ഇദ്ദേഹത്തിെൻറ ശബ്ദമായിരുന്നു. കോവിഡിനെ തുടർന്ന് 2020 മാർച്ച് 10ന് അടച്ച ഇദ്ദേഹത്തിെൻറ തൃക്കരിപ്പൂരിലെ മുറാദ് സ്റ്റുഡിയോ വീണ്ടും തുറക്കുന്നതും നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടിയാണ്. രാജനെ ഏൽപിച്ചാൽ അവ ഭംഗിയായി ചെയ്തു തരുമെന്നതും, ഇദ്ദേഹത്തിെൻറ ശബ്ദം കേൾക്കാൻ വോട്ടർമാർക്ക് ഇഷ്ടമാണെന്നതാണ് രാഷ്ട്രീയം നോക്കാതെ എല്ലാ മുന്നണികളും രാജനെ സമീപിക്കാൻ കാരണം.
മുമ്പ് എൽ.ഡി.എഫ് സ്ഥാനാർഥികൾക്കു മാത്രം നൽകിയിരുന്ന ശബ്ദം ഇപ്പോൾ എല്ലാവർക്കും നൽകി തുടങ്ങി. ഒരേ മണ്ഡലത്തിൽ തന്നെ മൂന്നു സ്ഥാനാർഥികൾക്കുവേണ്ടി തിരഞ്ഞെടുപ്പ് അനൗൺസ്മെൻറ് നടത്തിയെന്ന റെക്കോഡും രാജെൻറ പേരിൽ തന്നെ. പക്ഷേ, അതിനു മാറ്റം ഉണ്ടാക്കുന്നതിനായി കഴിഞ്ഞ പാർലമെൻറ് െതരഞ്ഞെടുപ്പിൽ ആദ്യം സമീപിക്കുന്ന ഒരു സ്ഥാനാർഥിക്ക് മാത്രമേ ഒരു മണ്ഡലത്തിൽ ശബ്ദം നൽകൂവെന്ന് തീരുമാനിച്ചിരുന്നു. മറ്റു സ്ഥാനാർഥികൾക്കു വേണ്ടി ശബ്ദം നൽകിയത് ശിഷ്യൻ രാജുവായിരുന്നു. കോവിഡിനെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രചാരണം കരിവള്ളൂർ പലിയേരിയിലെ വീട്ടിൽ െവച്ചാണ് ചെയ്തത്. കോവിഡ് നിശ്ശബ്ദമാക്കിയ ശബ്ദം നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സജീവമാകുമെന്ന കണക്കു കൂട്ടലിലാണ് ഇദ്ദേഹം.
അടിയന്തരാവസ്ഥക്കുശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ സൈക്കിളിൽ മെഗാ ഫോൺ കെട്ടി തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രചാരണം നാലു പതിറ്റാണ്ടിനിപ്പുറവും അതേ ആവേശത്തിൽ നടത്താൻ കഴിയുന്നൂവെന്ന സേന്താഷത്തിലാണ് രാജൻ. കോവിഡിനെ തുടർന്ന് ഇല്ലാതായ രണ്ടു ഉത്സവ സീസണുകളിലെ പ്രതിസന്ധിയെ പരാജയപ്പെടുത്താൻ കരിവള്ളൂർ രാജെൻറ ശബ്ദം ഇക്കുറി നൂറോളം നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.