എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിച്ചു

കാസർകോട്: ജില്ലയിലെ സാമൂഹിക സുരക്ഷ മിഷന്‍ വഴി പെന്‍ഷന്‍ ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തോടനുബന്ധിച്ച് ധനസഹായമായി 1,000 രൂപ അനുവദിച്ചു. പെന്‍ഷന്‍ ലഭിക്കുന്ന 5425 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഈ ധനസഹായം ലഭിക്കും. ഇതിനുള്ള അനുമതി സാമൂഹിക സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേരള സാമൂഹിക സുരക്ഷ മിഷന്‍ മുഖേന നടപ്പാക്കുന്ന സ്‌നേഹ സാന്ത്വനം പദ്ധതിക്ക് 19 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

ഈ പദ്ധതിയിലൂടെ, ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളതും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടില്‍ കഴിയുന്നവരായവരില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1700 രൂപയും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2200 രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മറ്റ് രോഗികള്‍ക്ക് 1200 രൂപ വീതവും പ്രതിമാസം ധനസഹായം നല്‍കുന്നുണ്ട്.

Tags:    
News Summary - Endosulfan, Onam Grant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.