മൗവ്വലിലെ പാചകപ്പുരയിൽ സമൂസ ഒരുക്കുന്ന പാചകക്കാർ

ഇതാ ഒന്നാന്തരം മൗവ്വൽ സമൂസ

കാസർകോട്​: 'ഗൾഫിലെ ഏതു സമൂസ കമ്പനിയിലും ഉണ്ടാകും ഒരു മൗവ്വലുകാരൻ. മൗവ്വലിലെ ഏതുവീട്ടിലുമുണ്ടാകും ഒരു സമൂസക്കാരൻ. മൗവ്വലുകാരുടെ സമൂസയുടെ കൈപ്പുണ്യത്തിന്​ അത്രക്കു പേരുണ്ട്​ ലോക മാർക്കറ്റിൽ. നോമ്പുകാലമായാൽ മൗവ്വലുകാർക്ക്​ തിരക്കോടു തിരക്കാണ്​. മൗവ്വലുകാര​െൻറ സമൂസയുടെ രുചിയറിഞ്ഞാൽ എവിടെ നിന്നും പറന്നെത്തും. നോമ്പുമുറിക്കാൻ ഒരു സമൂസയുണ്ടെങ്കിൽ കാരക്ക​ക്ക്​ അത്​ മികച്ച കൂട്ടാകും.

ഗൾഫിൽ നിന്നാണ്​ മൗവ്വലുകാർ സമൂസയുടെ പാഠം പഠിച്ചത്​. 30 വർഷം മുമ്പുണ്ടായിരുന്ന സമൂസ കമ്പനിയിൽ ഏറെയും മൗവ്വലുകാരായിരുന്നുവെന്ന്​ മൗവ്വലി​െല പൊതുപ്രവർത്തകൻ കരീം പള്ളത്ത്​ പറഞ്ഞു. കമ്പനിയുടെ പാർട്ണറായി ബേക്കൽ മൗവ്വൽകാരും കാസർകോട്ടുകാരും വന്നതോടെ മൗവ്വൽ സമൂസയെന്ന ബ്രാൻഡ്​​ നാമം വീണു. ദുബൈ​ സമൂസ, അൽഅബീർ, ബസ്​മൽ തുടങ്ങി പേരെടുത്ത സമൂസക്കുപിന്നിൽ മൗവ്വലി​െൻറ കൈയൊപ്പുണ്ട്​. ഗൾഫിലെ അൽ അബീർ സമൂസ കമ്പനിയിൽ 150ഒാളം ​മൗവ്വൽകാരാണ്​ ജോലി ചെയ്യുന്നത്​.

കോവിഡ്​ വലിയ പ്രതിസന്ധിയാണ്​ സൃഷ്​ടിച്ചത്​. ജോലി നഷ്​ടപ്പെട്ട പലരും നാട്ടിലേക്ക്​ തിരിച്ചെത്തി. അവർക്കുള്ള ജീവനോപാധികൂടിയാവുകയാണ്​ മൗവ്വൽ സമൂസ വിപണി. വിദേശത്തെ സമൂസ അനുഭവങ്ങളിൽ നിന്നാണ്​ ബഷീർ മൗവ്വൽ, അബ്​ദുറഹിമാൻ അദ്ദാദ്​ എന്നിവർ ​ ദുബൈ​ സമൂസ ബേക്കൽ കുന്നിൽ ആരംഭിച്ചത്​. നോമ്പുകാലത്ത്​ മാത്രം സമൂസ വ്യാപാരം നടത്തുന്ന ബിസിനസുകാരനാണ്​ 'മൗവ്വൽ സമൂസ' ബ്രാൻഡി​െൻറ ഇബ്രാഹിം. പത്തുവർഷം സമൂസ കമ്പനിയുടെ സൂപ്പർവൈസർ ആയിരുന്നു അദ്ദേഹം. കോവിഡ്​ കാരണം ജോലി നഷ്​ടപ്പെെട്ടത്തിയ അദ്ദേഹം നിരവധി പേർക്ക്​ ജോലി നൽകുന്നുണ്ട്​.

നോമ്പുതുറക്ക്​ കാരക്കയും കസ്കസ് ചേർത്ത സർബത്തി‍െൻറയും പഴവർഗത്തി‍െൻറയും കൂടെ തീൻമേശയിൽ മൗവ്വൽ സമൂസക്ക്​ പ്രത്യേക സ്​ഥാനമുണ്ട്​. ഉള്ളി, കാബേജ്, ഗ്രീൻപീസ് അടങ്ങിയ മസാലക്കൂട്ട്, മുറിച്ചെടുത്ത മാണ്ടയിൽ (ചപ്പാത്തിയുടെ വലിയ രൂപം) നിറച്ച്​ എണ്ണയിൽ പൊരിച്ചടുത്താൽ സമൂസ റെഡി. മൗവ്വൽ പ്രദേശത്ത് നാല്​ സമൂസ നിർമാണ ശാലകളാണുള്ളത്​. എല്ലാ ദിവസവും സജീവമാകുന്ന സമൂസ വിപണി ആരോഗ്യ വകുപ്പി‍െൻറ നിർദേശങ്ങൾ പാലിച്ച് പൂർണമായും കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പ്രവർത്തിക്കുന്നത്–കരീം പള്ളത്ത്​ പറഞ്ഞു.

Tags:    
News Summary - here it is wonderful mouval samoosa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.