കുറ്റിക്കോൽ: എൽ.ഡി.എഫ് ഉദുമ സ്ഥാനാർഥി അഡ്വ. സി.എച്ച്. കുഞ്ഞമ്പുവും യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയയും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കൊപ്പം വേദിയിൽ സംഗമിച്ചത് ശ്രദ്ധേയമായി. ജാമിഅ സഅദിയയുടെ രണ്ടാം കാമ്പസായ കുറ്റിക്കോൽ സഫ എജുക്കേഷൻ സെൻറർ കാമ്പസിൽ പുതുതായി നിർമിച്ച സഫ മസ്ജിദിെൻറ ഉദ്ഘാടന പൊതുസമ്മേളന വേദിയായിരുന്നു അത്.
നാടിന് ഗുണകരമായവർ വിജയിക്കട്ടെ എന്ന് കാന്തപുരം പറഞ്ഞു. 'ഏതെങ്കിലും ഒരു പാർട്ടിയോട് പ്രത്യേക മമതയോ പ്രത്യേക താൽപര്യമോ ഇല്ല. എല്ലാവരും ഒരുമിച്ച് രാഷ്ട്ര നന്മക്കായി പ്രവർത്തിക്കാം.
എെൻറ ഇടതും വലതും രണ്ട് സ്ഥാനാർഥികൾ ഇരിപ്പുണ്ട്. ഇവർക്ക് ഒരുപാട് പ്രവർത്തനങ്ങൾ നടത്താനുണ്ടാകും. കുറേസമയം ഇവരെ ഇരുത്തി അവരുടെ സമയം കളയരുതല്ലോ' -കാന്തപുരം തമാശയോടെ പറഞ്ഞത് സദസ്സിൽ ചിരി പടർത്തി.ഫസൽ കോയമ്മ തങ്ങൾ കൂറത്, എ.പി. അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, സൈനുൽ ആബിദീൻ മുത്ത്കോയ തങ്ങൾ കണ്ണവം തുടങ്ങിയവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനം കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. സഫ സ്കൂൾ പ്രിൻസിപ്പൽ സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ.എ. മുഹമ്മദ് കുഞ്ഞി കുറ്റിക്കോൽ പതാക ഉയർത്തി. അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.