കാസർകോട്: ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാൻ ഷാനവാസ് പാദൂർ കോൺഗ്രസ് വിട്ടു. ചെങ്കള ഡിവിഷനിൽ എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും.
ഷാനവാസിെൻറ വീടും കുടുംബവേരുകളുമുള്ള ചെമ്മനാട് പഞ്ചായത്തിലെ 16 വാർഡുകൾ ചെങ്കള ഡിവിഷനിലാണ്. കഴിഞ്ഞ തവണ 700ഓളം വോട്ടുകൾക്കാണ് ചെങ്കളയിൽ യു.ഡി.എഫ് ജയിച്ചത്. ഏതു വിധേനയും ജില്ല പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന എൽ.ഡി.എഫിന് ഡിവിഷൻ കൈക്കലാക്കാൻ പറ്റിയ സ്ഥാനാർഥിയാണ് ഷാനവാസെന്നാണ് വിലയിരുത്തൽ.
2016ൽ, പിതാവും കോൺഗ്രസ് നേതാവുമായ പാദൂർ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തോടെയാണ് ഉദുമ ഡിവിഷനിൽനിന്ന് ഷാനവാസ് ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചു ജയിച്ചത്. പിന്നീട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ഉദുമ വനിത സംവരണമാണ്. മുസ്ലിം ലീഗ് നേതാവും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന ടി.ഡി. കബീറാണ് ചെങ്കളയിൽ യു.ഡി.എഫ് സ്ഥാനാർഥി.
കാസർകോട്: കോൺഗ്രസിെൻറ ന്യൂനപക്ഷ വിരുദ്ധ സമീപനവും നിരന്തര അവഗണനയും നിലപാടിലെ ചാഞ്ചാട്ടവും കാരണമാണ് പാർട്ടി പ്രാഥമിക അംഗത്വം രാജിവെക്കുന്നതെന്ന് ഷാനവാസ് പാദൂർ പറഞ്ഞു. പിതാവ് പ്രവർത്തിക്കുന്ന കാലം മുതൽ ഇത് മനസ്സിലാക്കിയതാണ്. ജില്ല പഞ്ചായത്ത് അംഗമായിരുന്ന പിതാവ് 2016 ഏപ്രിൽ 23ന് അന്തരിച്ചതോടെ പാർട്ടി നിർബന്ധിച്ചാണ് തന്നെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. എന്നാൽ, തന്നെയും വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചു.
ചെമ്മനാട് പഞ്ചായത്തിലെ 10ാം വാർഡിൽനിന്ന് ഇത്തവണ മത്സരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജില്ല കമ്മിറ്റി യോഗം ചേർന്ന ശേഷം രണ്ടാം വാർഡിൽ മത്സരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
നേരത്തെ, വാർഡ് കമ്മിറ്റി യോഗം ചേർന്ന് നാലുപേരുടെ പട്ടിക നൽകിയ വാർഡിലാണ് തന്നെ പിടിച്ചുനിർത്താൻ ശ്രമിച്ചത്.
അത് അവരുടെ അവകാശം ഹനിക്കുന്ന തീരുമാനമാണ്. ഇതോടെ ചൊവ്വാഴ്ച സി.പി.എമ്മുമായി ചർച്ച നടത്തുകയായിരുന്നു. ജയിച്ചാൽ എൽ.ഡി.എഫിനെ പിന്തുണക്കും. പാർട്ടിക്ക് താൽപര്യമില്ലാത്തതിനാലാണ് ജില്ല പഞ്ചായത്ത് അംഗം മാത്രമായി ഒതുങ്ങിയതെന്നും ചോദ്യത്തിന് മറുപടിയായി ഷാനവാസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.