മുത്തലിബ് വധം; രണ്ടാം പ്രതിക്ക് ജീവപര്യന്തവും പിഴയും

കാസര്‍കോട്: ഉപ്പള മണ്ണംകുഴിയിലെ അബ്​ദുല്‍ മുത്തലിബിനെ (38) കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിക്ക്​ ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഉപ്പളയിലെ ഷംസുദ്ദീനെയാണ് (31) ജില്ല അഡീഷനല്‍ സെഷന്‍സ് (മൂന്ന്) കോടതി ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

കേസിലെ മൂന്നും നാലും പ്രതികളെ കുറ്റം തെളിയിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് കോടതി വിട്ടയച്ചു. ഉപ്പള മുളിഞ്ചയിലെ മുഹമ്മദ് റഫീഖ്, ഉപ്പള കൊടി ബയലിലെ മന്‍സൂര്‍ അഹമ്മദ് എന്നിവരെയാണ് വിട്ടയച്ചത്. ഒന്നാംപ്രതിയായ കാലിയ റഫീഖ് കൊലചെയ്യപ്പെട്ടിരുന്നു.

2013 ഒക്ടോബര്‍ 24ന് രാത്രി 11.45 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം. റിയല്‍ എസ്​റ്റേറ്റ് ബിസിനസുകാരനായിരുന്ന മുത്തലിബ് വീടിന് 100 മീറ്റര്‍ അകലെ ഓടിച്ചു പോവുകയായിരുന്ന ആള്‍ട്ടോ കാര്‍ കാലിയ റഫീഖി​െൻറ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു.

അപകടം തിരിച്ചറിഞ്ഞ മുത്തലിബ് കാര്‍ വെട്ടിച്ചെങ്കിലും നിയന്ത്രണം വിട്ട് സമീപത്തെ വീടി​െൻറ മതിലിലിടിച്ചു നിന്നു. പിന്തുടര്‍ന്നെത്തിയ സംഘം കാറി​െൻറ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്ത ശേഷം വടിവാള്‍കൊണ്ട് വെട്ടുകയായിരുന്നു.

മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മുത്തലിബ് മരിച്ചത്. കേസി‍െൻറ വിചാരണ നടപടിക്രമങ്ങള്‍ നടക്കുന്നതിനിടെ റഫീഖിനെ ക്വട്ടേഷന്‍ സംഘം വെടിവെച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Mutthalib murder; second defendant sentenced to life imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.