കാസർകോട്: രണ്ടാം പിണറായി സർക്കാറിെൻറ പുതുമുഖ മന്ത്രിസഭയിൽനിന്നും കാസർകോട് ജില്ല പുറത്ത്. പുതുമുഖങ്ങളെമാത്രം പരിഗണിക്കുന്നുവെന്ന തീരുമാനം പുറത്തുവന്നപ്പോൾ ഉദുമയിൽനിന്നും മികച്ച വിജയം നേടിയ സി.എച്ച്. കുഞ്ഞമ്പു മന്ത്രിയായേക്കും എന്ന സൂചനയുണ്ടായിരുന്നു. മുഖ്യമന്ത്രിക്കു പുറമെ ഒരു മന്ത്രിയെമാത്രം കണ്ണൂർ ജില്ലയിൽനിന്നും പരിഗണിച്ചപ്പോഴും കാസർകോട് ജില്ല സി.പി.എം സംസ്ഥാന നേതൃത്വത്തിെൻറ മുന്നിലേക്ക് എത്തിയില്ല. കഴിഞ്ഞ പിണറായി സർക്കാറിൽ രണ്ടാമനായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മണ്ഡലത്തിൽ മൂന്നാം തവണ മത്സരിച്ചപ്പോൾ വീണ്ടും മന്ത്രിയാകുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ, സി.പി.ഐയുടെ 'പുതുമുഖ' തീരുമാനവും ഒരാൾ ഒരുതവണ മന്ത്രിയെന്ന ചട്ടവും വന്നതോടെ അദ്ദേഹവും പുറത്തായി. ഇതോടെ മന്ത്രിസ്ഥാനത്തേക്ക് കാസർകോട് ജില്ലയെ പരിഗണിക്കാത്ത പാർട്ടിയായി സി.പി.എം മാറി.
ഇടതുസർക്കാറിൽ രണ്ടു സി.പി.ഐ മന്ത്രിമാരെയാണ് സി.പി.ഐ ഇതുവരെ നിയമിച്ചിട്ടുള്ളത്. 1980ൽ മഞ്ചേശ്വരത്തുനിന്നും വിജയിച്ച ഡോ. എ. സുബ്ബറാവുവും 2016ൽ ചന്ദ്രശേഖരനും. 1957ൽ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായതും സി.പി.ഐ സ്ഥാനാർഥിയായി നിലേശ്വരം ദ്വയാംഗ മണ്ഡലത്തിൽനിന്നും മത്സരിച്ചുകൊണ്ടാണ്. യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ മുസ്ലിം ലീഗിെൻറ രണ്ടുപേർ ജില്ലയിൽനിന്നു മന്ത്രിമാരായിട്ടുണ്ട്. കാസർകോട് മണ്ഡലത്തിൽ നിന്നും ജയിച്ച സി.ടി. അഹ്മദലിയും മഞ്ചേശ്വരത്തുനിന്നു വിജയിച്ച ചെർക്കളം അബ്ദുല്ലയും. യു.ഡി.എഫിൽ, കോൺഗ്രസിനു ജില്ലയിൽനിന്നു മന്ത്രിമാരുണ്ടായിരുന്നില്ല. എൻ.കെ. ബാലകൃഷ്ണൻ പി.എസ്.പിയിൽനിന്നും മന്ത്രിയായിട്ടുണ്ട്. ഒന്നാംതവണ മാത്രം എം.എൽ.എയായവരിൽ നിരവധിപേർ സി.പി.എമ്മിലും സി.പി.ഐയിലും മന്ത്രിമാരാകുന്നുണ്ട്.
സി.എച്ച്. കുഞ്ഞമ്പു രണ്ടാംതവണയാണ് എം.എൽ.എയാകുന്നത് എന്ന പരിഗണനയും ലഭിച്ചിട്ടില്ല. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ തൃക്കരിപ്പൂരിൽ മത്സരിക്കുന്നതിനു പരിഗണിക്കപ്പെട്ടിരുന്നു. അത് സാധ്യമായിരുന്നുവെങ്കിൽ ഒരു മന്ത്രി സി.പി.എമ്മിേൻറതായി ഉണ്ടാകുമായിരുന്നുവെന്ന് അടക്കം പറയുന്നു. സംസ്ഥാന സെക്രേട്ടറിയറ്റിൽ ജില്ലയുടെ ആവശ്യം വേണ്ടവിധം അവതരിപ്പിക്കാത്തതാണ് ജില്ല മന്ത്രിസഭയിൽ നിന്നും പുറത്താകാൻ കാരണമെന്ന് പറയുന്നു. 1987ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായത് തൃക്കരിപ്പൂർ മണ്ഡലത്തിൽനിന്നാണ്. കണ്ണൂർ ജില്ല കൂടി ഉൾപ്പെട്ട മണ്ഡലമായിരുന്നു അന്ന് തൃക്കരിപ്പൂർ. ജില്ലയിൽനിന്നും മന്ത്രിമാരില്ലാത്തത് ഇടതുപക്ഷത്ത് ക്ഷീണമായിട്ടുണ്ട്.
വയനാടും കാസർകോടുമാണ് മന്ത്രിസഭക്ക് പുറത്തുള്ള ജില്ലകൾ. ജില്ലക്ക് ഒരു മന്ത്രിയുണ്ടാകുന്നത് ആരോഗ്യം ഉൾപ്പടെയുള്ള മേഖലയിൽ ഏറെ പിന്നിലുള്ള ജില്ലയെ അധികാര കേന്ദ്രങ്ങളുടെ മുഖ്യധാരയിേലക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന പ്രത്യേകതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.