കാസർകോട്: ശ്വാസം മുട്ടുംമുേമ്പ നാട് അതങ്ങേറ്റെടുത്തു. ഒന്നൊന്നര ചലഞ്ചായി. അതും കേട്ടുകേൾവിയില്ലാത്ത ഒാക്സിജൻ സിലിണ്ടർ ചലഞ്ച്. ജില്ല കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ 'സിലിണ്ടർ ചലഞ്ച്' പുറംലോകത്തെത്തിയപ്പോൾ വിമർശന ശരമായിരുന്നു കമൻറുകളിലധികവും. പറയാനുള്ളതെല്ലാം പറഞ്ഞുതീർത്തവർ വെല്ലുവിളിയങ്ങ് തള്ളിയില്ല. ആവശ്യമങ്ങ് നിറവേറ്റിക്കൊടുത്തു. കൈനിറയെ സിലിണ്ടറുകൾ. തിങ്കളാഴ്ച വരെ 234 സിലിണ്ടറുകളാണ് ചലഞ്ചിലൂടെ ലഭിച്ചത്. തീർന്നില്ല ഇനിയും സഹായം വരുന്നുണ്ട്. കടലിനക്കരെനിന്ന് സഹായങ്ങളുടെ പെരുമഴയാണ് തീർത്തത്. ബഹ്റൈൻ കേരളസമാജം മാത്രം 69 സിലിണ്ടറുകളാണ് ജില്ലയിലെത്തിച്ചത്. ഒാക്സിമീറ്റർ ഉൾപ്പെടെയുള്ളവയും നൽകി. കലക്ടർ ഡോ. ഡി. സജിത് ബാബു, സബ് കലക്ടർ ഡി.ആർ. മേഘശ്രീ തുടങ്ങിയവർ ചേർന്ന് അവ ഏറ്റുവാങ്ങി.
അഞ്ച് ദിവസം മുമ്പാണ് കാസർകോട് കലക്ടറുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒാക്സിജൻ സിലിണ്ടർ ചലഞ്ച് പ്രത്യക്ഷപ്പെട്ടത്. ജില്ലയിൽ ഒാക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ സന്നദ്ധ സംഘടനകളും വ്യവസായശാലകളും മുന്നോട്ടുവരണമെന്നാണ് പോസ്റ്റിലൂടെ അഭ്യർഥിച്ചത്. ജില്ലയിലേക്കുള്ള ഒാക്സിജൻ മംഗളൂരു നിഷേധിച്ചതോടെയാണ് ഇത്തരമൊരാവശ്യവുമായി രംഗത്തുവന്നത്. പോസ്റ്റ് വന്നതോടെ ജില്ലയിലെ ചികിത്സാസൗകര്യക്കുറവിനെ കുറിച്ച് പ്രതിഷേധ പൂരമായിരുന്നു. എല്ലാ പ്രതീക്ഷകളും തെറ്റിച്ചാണ് നാടിെൻറ നന്മ ഉണർന്നുപ്രവർത്തിച്ചത്. ജില്ലയിലെ സർക്കാർ-സ്വകാര്യ ആശുപത്രികൾക്കായി 340 മുതൽ 360വരെ സിലിണ്ടർ ഒാക്സിജനാണ് പ്രതിദിനം വേണ്ടത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നായി അത് ഇപ്പോൾ ലഭിക്കുന്നു.
മറ്റൊരു 360 ഒാക്സിജൻ സിലിണ്ടർ അധികം ഉണ്ടെങ്കിലേ ധൈര്യമായി കിടന്നുറങ്ങാൻ കഴിയൂ. ഒാക്സിജൻ കിട്ടാനുണ്ട്. പക്ഷേ, സിലിണ്ടറില്ല. ഇൗ അന്വേഷണത്തിനൊടുവിലാണ് ചലഞ്ച് ആരംഭിച്ചത്. ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണേൻറയും കലക്ടർ ഡി. സജിത് ബാബുവിേൻറയും ഫോൺ നമ്പർ സഹിതമാണ് ചലഞ്ച് കാമ്പയിൻ നടന്നത്. സിലിണ്ടറിനു പുറമേ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. കാഞ്ഞങ്ങാട് മർച്ചൻറ്സ് അസോസിയേഷൻ 50,000, കെ.എസ്.ടി.എ ജില്ല കമ്മിറ്റി, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷന്‍ (സി.െഎ.ടി.യു) കാസർകോട് ഡിവിഷൻ കമ്മിറ്റി, മെഗ്രാൽ ജി.വി.എച്ച്.എസ് 30,000, തുടി സാംസ്കാരിക വേദി, എരവിൽ ബ്രദേഴ്സ് വാട്സ്ആപ് കൂട്ടായ്മ, പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി തുടങ്ങി സംഘടനകളും വ്യക്തികളും സഹായവുമായി രംഗത്തെത്തി. വരും ദിവസങ്ങളിലും സഹായം പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.