Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനാടൊരുമിച്ചു; ഇതാണ്​...

നാടൊരുമിച്ചു; ഇതാണ്​ കാസർകോടി​െൻറ നന്മ

text_fields
bookmark_border
നാടൊരുമിച്ചു; ഇതാണ്​ കാസർകോടി​െൻറ നന്മ
cancel

കാസർകോട്​: ശ്വാസം മുട്ടുംമു​േമ്പ നാട്​ അ​തങ്ങേറ്റെടുത്തു. ഒന്നൊന്നര ചലഞ്ചായി. അതും കേട്ടുകേൾവിയില്ലാത്ത ഒാക്​സിജൻ സിലിണ്ടർ ചലഞ്ച്​. ജില്ല കലക്​ടറുടെ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ 'സിലിണ്ടർ ചലഞ്ച്'​ പുറംലോകത്തെത്തിയപ്പോൾ വിമർശന ശരമായിരുന്നു കമൻറുകളിലധികവും. പറയാനുള്ളതെല്ലാം പറഞ്ഞുതീർത്തവർ വെല്ലുവിളിയങ്ങ്​ തള്ളിയില്ല. ആവശ്യമങ്ങ്​ നിറവേറ്റിക്കൊടുത്തു. കൈനിറയെ സിലിണ്ടറുകൾ. തിങ്കളാഴ്​ച വരെ 234 സിലിണ്ടറുകളാണ്​ ചലഞ്ചിലൂടെ ലഭിച്ചത്​. തീർന്നില്ല ഇനിയും സഹായം വരുന്നുണ്ട്​. കടലിനക്കരെനിന്ന്​ സഹായങ്ങളുടെ പെരുമഴയാണ്​ തീർത്തത്​. ബഹ്​റൈൻ കേരളസമാജം മാത്രം 69 സിലിണ്ടറുകളാണ്​ ജില്ലയിലെത്തിച്ചത്​. ഒാക്​സിമീറ്റർ ഉൾപ്പെടെയുള്ളവയും നൽകി. കലക്​ടർ ഡോ. ഡി. സജിത്​ ബാബു, സബ്​ കലക്​ടർ ഡി.ആർ. മേഘശ്രീ തുടങ്ങിയവർ ചേർന്ന്​ അവ ഏറ്റുവാങ്ങി.

അഞ്ച്​ ദിവസം മുമ്പാണ്​ കാസർകോട്​ കലക്​ടറുടെ ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിൽ ഒാക്​സിജൻ സിലിണ്ടർ ചലഞ്ച്​ പ്രത്യക്ഷ​പ്പെട്ടത്​. ജില്ലയിൽ ഒാക്​സിജൻ ലഭ്യത ഉറപ്പുവരുത്താൻ സന്നദ്ധ സംഘടനകളും വ്യവസായശാലകളും മുന്നോട്ടുവരണമെന്നാണ്​​ പോസ്​റ്റിലൂടെ അഭ്യർഥിച്ചത്​. ജില്ലയിലേക്കുള്ള ഒാക്​സിജൻ മംഗളൂരു നിഷേധിച്ചതോടെയാണ്​ ഇത്തരമൊരാവശ്യവുമായി രംഗത്തുവന്നത്​. പോസ്​റ്റ്​ വന്നതോടെ ജില്ലയിലെ ചികിത്സാസൗകര്യക്കുറവിനെ കുറിച്ച്​ പ്രതിഷേധ പൂരമായിരുന്നു. എല്ലാ പ്രതീക്ഷകളും തെറ്റിച്ചാണ്​ നാടി​െൻറ നന്മ ഉണർന്നുപ്രവർത്തിച്ചത്​. ജില്ലയിലെ സർക്കാർ-സ്വകാര്യ ആശുപത്രികൾക്കായി 340 മുതൽ 360വരെ സിലിണ്ടർ ഒാക്​സിജനാണ്​ പ്രതിദിനം വേണ്ടത്​. കണ്ണൂർ, കോഴിക്കോട്​, മലപ്പുറം ജില്ലകളിൽനിന്നായി അത്​ ഇപ്പോൾ ലഭിക്കുന്നു.

മറ്റൊരു 360 ഒാക്​സിജൻ സിലിണ്ടർ അധികം ഉണ്ടെങ്കിലേ ധൈര്യമായി കിടന്നുറങ്ങാൻ കഴിയൂ. ഒാക്​സിജൻ കിട്ടാനുണ്ട്​. ​പക്ഷേ, സിലിണ്ടറില്ല. ഇൗ അന്വേഷണത്തിനൊടുവിലാണ്​ ചലഞ്ച്​ ആരംഭിച്ചത്​. ജില്ലപഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണ​േൻറയും കലക്​ടർ ഡി. സജിത് ബാബുവി​േൻറയും ഫോൺ നമ്പർ സഹിതമാണ്​ ചലഞ്ച് കാമ്പയിൻ നടന്നത്​. സിലിണ്ടറിനു പുറമേ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. കാഞ്ഞങ്ങാട് മർച്ചൻറ്​സ് അസോസിയേഷൻ 50,000, കെ.എസ്​.ടി.എ ജില്ല കമ്മിറ്റി, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷന്‍ (സി.​െഎ.ടി.യു) കാസർകോട്​ ഡിവിഷൻ കമ്മിറ്റി, മെഗ്രാൽ ജി.വി.എച്ച്​.എസ്​ 30,000, തുടി സാംസ്കാരിക വേദി, എരവിൽ ബ്രദേഴ്​സ് വാട്സ്​ആപ് കൂട്ടായ്മ, പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി തുടങ്ങി സംഘടനകളും വ്യക്​തികളും സഹായവുമായി രംഗത്തെത്തി. വരും ദിവസങ്ങളിലും സഹായം പ്രതീക്ഷിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oxygen cylindersoxygen challenge
News Summary - oxygen challenge; cylinders reached from Bahrain; This is the good of Kasaragod
Next Story