കാസർകോട്: പോപുലര്‍ ഫിനാന്‍സ് ലിമിറ്റഡിെൻറ കാസര്‍കോട് ജില്ലയിലെ എല്ലാ ശാഖകളും ഇതിെൻറ അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉത്തരവിട്ടു. പോപുലര്‍ ഫിനാന്‍സ് ലിമിറ്റഡിെൻറയും അനുബന്ധ സ്ഥാപനങ്ങളുടെയും മുഴുവന്‍ ശാഖകളും അടച്ചുപൂട്ടി സീല്‍ ചെയ്ത് താക്കോല്‍ കലക്ടര്‍ക്ക് കൈമാറാന്‍ ജില്ല പൊലീസ് മേധാവിക്ക് നിര്‍ദേശം നല്കി.
അടച്ചുപൂട്ടുന്ന സ്ഥാപനങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താനും നിര്‍ദേശം നല്കി. ഈ സ്ഥാപനത്തിെൻറയോ ഡയറക്ടര്‍മാരുടെയോ പാര്‍ട്ട്ണര്‍മാരുടെയോ മാനേജര്‍മാരുടെയോ ഏജൻറുമാരുടെയോ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ ക്രയവിക്രയം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ല രജിസ്ട്രാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഴുവന്‍ അക്കൗണ്ടും മരവിപ്പിക്കുന്നതിന് ജില്ലയിലെ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങള്‍ക്കും ജില്ല ലീഡ് ബാങ്ക് മാനേജര്‍ക്കും ഉത്തരവ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.