കാഞ്ഞങ്ങാട്: വീടുകളിൽ വൈദ്യുതി മോഷണം പിടികൂടി. കാഞ്ഞങ്ങാട് ഡിവിഷനു കീഴിൽ വരുന്ന പെരിയ സെക്ഷൻ പരിധിയിൽ കുണിയ പ്രദേശത്തെ രണ്ട് വീടുകളിൽ നടത്തിയ രാത്രികാല പരിശോധനയിലാണ് വൻ വൈദ്യുതി മോഷണം പിടികൂടിയത്. വൈദ്യുതി മീറ്ററിലൂടെ കടത്തിവിടാതെ ബൈപാസ് ചെയ്തായിരുന്നു മോഷണം.
രാത്രി 10ന് തുടങ്ങിയ പരിശോധന പിറ്റേന്ന് രാവിലെ അഞ്ചുമണിയോടെയാണ് അവസാനിച്ചത്. കാസർകോട്, ആൻറി പവർ തെഫ്റ്റ് സ്ക്വാഡാണ് രണ്ട് വൈദ്യുതി മോഷണങ്ങളും കണ്ടെത്തിയത്. വീട്ടുകാരിൽനിന്ന് പിഴയും കോമ്പോണ്ടിങ് ഫീസുമുൾപ്പെടെ യഥാക്രമം 3,07,554 രൂപയും 6,05,098 രൂപയുംകൂടി ആകെ 9,12,652 രൂപ ഈടാക്കി.
ജില്ലയിലെ വൈദ്യുതി മോഷണത്തെപ്പറ്റി വിവരം നൽകാൻ 9446008172, 9446008173, 9447550731 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.