പഞ്ചായത്തിലെ സംവരണ വാര്‍ഡുകൾ: നറുക്കെടുപ്പ് പൂര്‍ത്തിയാക്കി

കാസർകോട്​: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ 38 പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി.രണ്ട് ദിവസങ്ങളിലായി ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബുവി​െൻറ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനില്‍ ലൈവായാണ് നറുക്കെടുപ്പ് നടത്തിയത്.

ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം കുറക്കുന്നതി​െൻറ ഭാഗമായി ഓണ്‍ലൈനായാണ്​ നറുക്കെടുപ്പ് സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല, തദ്ദേശ സ്വയംഭരണ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഓണ്‍ലൈനായി സംഘടിപ്പിക്കുന്നത്.ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. രവികുമാര്‍, എ.കെ. രമേന്ദ്രന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയ്‌സണ്‍ മാത്യു, ഫിനാന്‍സ് ഓഫിസര്‍ കെ. സതീശന്‍ എന്നിവര്‍ നറുക്കെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.

സംവരണ വാര്‍ഡുകള്‍

ചെങ്കള ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-മൂന്നാം വാര്‍ഡ് നെല്ലിക്കട്ട, നാലാം വാര്‍ഡ് പിലാങ്കട്ട, ഏഴാം വാര്‍ഡ് ബാലട്ക്ക, 10ാം വാര്‍ഡ് ആലംപാടി, 11ാം വാര്‍ഡ് പടിഞ്ഞാര്‍മൂല, 12ാം വാര്‍ഡ് തൈവളപ്പ്, 14ാം വാര്‍ഡ് ചെര്‍ക്കള, 15ാം വാര്‍ഡ് ബേര്‍ക്ക, 20ാം വാര്‍ഡ് പാണലം, 21ാം വാര്‍ഡ് നായന്മാര്‍മൂല, 22ാം വാര്‍ഡ് സിവില്‍ സ്​​റ്റേഷന്‍, 23ാം വാര്‍ഡ് എരുതുംകടവ്. പട്ടികജാതി സംവരണം-18ാം വാര്‍ഡ് ചേരൂര്‍. പട്ടികവര്‍ഗ സംവരണം-ഒമ്പതാം വാര്‍ഡ് പാടി.

ചെമ്മനാട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- നാലാം വാര്‍ഡ് തലക്ലായി, ഏഴാം വാര്‍ഡ് തെക്കില്‍, ഒമ്പതാം വാര്‍ഡ് പറമ്പ, 11ാം വാര്‍ഡ് ബണ്ടിച്ചാല്‍,12ാം വാര്‍ഡ് അണിഞ്ഞ, 13ാം വാര്‍ഡ് ദേളി, 14ാം വാര്‍ഡ് അരമങ്ങാനം,15ാം വാര്‍ഡ് കളനാട്, 16ാം വാര്‍ഡ് കൊക്കാല്‍, 17ാം വാര്‍ഡ് ചാത്തങ്കൈ, 20ാം വാര്‍ഡ് കീഴൂര്‍, 22ാം വാര്‍ഡ് ചളിയംകോട്. പട്ടികജാതി സംവരണം- 19ാം വാര്‍ഡ് ചെമ്പിരിക്ക.

ബളാല്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- രണ്ടാം വാര്‍ഡ് അത്തിക്കടവ്, നാലാം വാര്‍ഡ് മരുതുംകുളം, ഒമ്പതാം വാര്‍ഡ് കൊന്നക്കാട്, 10ാം വാര്‍ഡ് മുട്ടോംകടവ്, 11ാം വാര്‍ഡ് മാലോം, 12ാം വാര്‍ഡ് കാര്യോട്ടുചാല്‍, പട്ടികവര്‍ഗ സ്ത്രീ സംവരണം- മൂന്നാം വാര്‍ഡ് ബളാല്‍,15ാം വാര്‍ഡ് കല്ലന്‍ചിറ. പട്ടികവര്‍ഗ സംവരണം-13ാം വാര്‍ഡ് ആനമഞ്ഞള്‍, 14ാം വാര്‍ഡ് വെള്ളരിക്കുണ്ട്.

ബദിയടുക്ക ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ഒന്നാം വാര്‍ഡ് കിളിങ്കാര്‍, രണ്ടാം വാര്‍ഡ് നീര്‍ച്ചാല്‍, അഞ്ചാം വാര്‍ഡ് പള്ളത്തട്ക്ക, എട്ടാം വാര്‍ഡ് വിദ്യാഗിരി, 11ാം വാര്‍ഡ് ചെടേക്കാല്‍, 12ാം വാര്‍ഡ് പെർഡാല, 15ാം വാര്‍ഡ് മാന്യ, 16ാം വാര്‍ഡ് ബിര്‍മ്മിനട്ക്ക, 17ാം വാര്‍ഡ് മല്ലട്ക്ക, പട്ടികജാതി സ്ത്രീ സംവരണം-ആറാം വാര്‍ഡ് കെടഞ്ചി, പട്ടികജാതി സംവരണം-19ാം വാര്‍ഡ് ബേള

ഈസ്​റ്റ്​ എളേരി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-ഒന്നാം വാര്‍ഡ് മണ്ഡപം, നാലാം വാര്‍ഡ് കാവുന്തല, ആറാം വാര്‍ഡ് മലാങ്കടവ്, ഒമ്പതാം വാര്‍ഡ് കണ്ണിവയല്‍, 11ാം വാര്‍ഡ് പൊങ്കല്‍, 12ാം വാര്‍ഡ് വെള്ളരിക്കുണ്ട്, 13ാം വാര്‍ഡ് കൊല്ലാട, 15ാം വാര്‍ഡ് കടുമേനി, പട്ടികവര്‍ഗ സംവരണം-എട്ടാം വാര്‍ഡ് ഏണിച്ചാല്‍.

ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- രണ്ടാം വാര്‍ഡ് പതിക്കാല്‍, മൂന്നാം വാര്‍ഡ് കാരിയില്‍, നാലാം വാര്‍ഡ് മയ്യിച്ച, ആറാം വാര്‍ഡ് കൊവ്വല്‍, എട്ടാം വാര്‍ഡ് പൊന്‍മാലം, 10ാം വാര്‍ഡ് ചെറുവത്തൂര്‍, 13ാം വാര്‍ഡ് കൈതക്കാട്, 14ാം വാര്‍ഡ് കാടങ്കോട്, 15ാം വാര്‍ഡ് നെല്ലിക്കാല്‍. പട്ടികജാതി സംവരണം-അഞ്ചാം വാര്‍ഡ് മുണ്ടക്കണ്ടം.

കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- രണ്ടാംവാര്‍ഡ് മുഴക്കോം, നാലാം വാര്‍ഡ് കയ്യൂര്‍, ആറാം വാര്‍ഡ് പൊതാവൂര്‍, എട്ടാം വാര്‍ഡ് കുണ്ട്യം, ഒമ്പതാം വാര്‍ഡ് ചാനടുക്കം, 11ാം വാര്‍ഡ് ചീമേനി, 12ാം വാര്‍ഡ് ചള്ളുവക്കോട്, 15ാം വാര്‍ഡ് തിമിരി. പട്ടികജാതി സംവരണം-അഞ്ചാം വാര്‍ഡ് ചെറിയാക്കര.

കള്ളാര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-ഒന്നാംവാര്‍ഡ് കുടുംബൂര്‍, നാലാംവാര്‍ഡ് പൂക്കയം, അഞ്ചാം വാര്‍ഡ് കോളിച്ചാല്‍, ആറാം വാര്‍ഡ് മാലക്കല്ല്, ഒമ്പതാം വാര്‍ഡ് വണ്ണാത്തിക്കാനം, പട്ടികവര്‍ഗ സ്ത്രീ സംവരണം-ഏഴാം വാര്‍ഡ് ചെറുപനത്തടി,പത്താം വാര്‍ഡ് രാജപുരം. പട്ടികവര്‍ഗ സംവരണം-11ാം വാര്‍ഡ് പൂടംകല്ല്.

കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ഒന്നാംവാര്‍ഡ് ചായ്യോത്ത്, രണ്ടാം വാര്‍ഡ് കൂവാറ്റി, നാലാം വാര്‍ഡ് പുതുക്കുന്ന്, എട്ടാം വാര്‍ഡ് പരപ്പ, 10ാം വാര്‍ഡ് കൂരാംകുണ്ട്, 11ാം വാര്‍ഡ് കോളംകുളം, 16ാം വാര്‍ഡ് കൊല്ലംപാറ, 17ാം വാര്‍ഡ് കിനാനൂര്‍, പട്ടികവര്‍ഗ സ്ത്രീ സംവരണം- ആറാം വാര്‍ഡ് ബിരിക്കുളം, പട്ടികവര്‍ഗ സംവരണം-ഒമ്പതാം വാര്‍ഡ് കാരാട്ട്.

കേടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- രണ്ടാം വാര്‍ഡ് പൊടവടുക്കം, നാലാം വാര്‍ഡ് കോടോം, അഞ്ചാം വാര്‍ഡ് അയറോട്ട്, ആറാം വാര്‍ഡ് ചുള്ളിക്കര, ഏഴാം വാര്‍ഡ് ചക്കിട്ടടുക്കം,12ാം വാര്‍ഡ് മയ്യങ്ങാനം, 17ാം വാര്‍ഡ് അയ്യങ്കാവ്, 18ാം വാര്‍ഡ് പറക്ലായി, പട്ടികവര്‍ഗ സ്ത്രീ സംവരണം- 11ാം വാര്‍ഡ് ആനപ്പെട്ടി, 13ാം വാര്‍ഡ് കാലിച്ചാനടുക്കം, പട്ടികവര്‍ഗ സംവരണം- ഒന്നാം വാര്‍ഡ് വയമ്പ്,15ാം വാര്‍ഡ് തായന്നൂര്‍.

കുമ്പള ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- മൂന്നാം വാര്‍ഡ് കക്കളം കുന്ന്, നാലാം വാര്‍ഡ് ബംബ്രാണ, ഏഴാം വാര്‍ഡ് കളത്തൂർ, ഒമ്പതാം വാര്‍ഡ് കൊടിയമ്മ, 10ാം വാര്‍ഡ് ഇച്ചിലംപാടി, 11ാം വാര്‍ഡ് മുജങ്കാവ്, 12ാം വാര്‍ഡ് കോട്ടക്കാര്‍,16ാം വാര്‍ഡ് പേരാല്‍,19ാം വാര്‍ഡ് കൊപ്പളം, 20ാം വാര്‍ഡ് കോയിപ്പാടി കടപ്പുറം, 22ാം വാര്‍ഡ് ബത്തേരി, 23ാം വാര്‍ഡ് കുമ്പള, പട്ടികജാതി സംവരണം- എട്ടാം വാര്‍ഡ് മഡ്വ.

മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ഒന്നാം വാര്‍ഡ് മൊഗര്‍, രണ്ടാം വാര്‍ഡ് ബള്ളൂര്‍, മൂന്നാം വാര്‍ഡ് കോട്ടക്കുന്ന്, ആറാം വാര്‍ഡ് മജല്‍, ഏഴാം വാര്‍ഡ് ആസാദ് നഗര്‍, ഒമ്പതാം വാര്‍ഡ് കേളുഗുഡ്ഡെ ബള്ളിമൊഗര്‍, 12ാം വാര്‍ഡ് ചൗക്കി കുന്നില്‍,13ാം വാര്‍ഡ് കാവുഗോളി കടപ്പുറം, പട്ടികജാതി സംവരണം-14ാം വാര്‍ഡ് കല്ലങ്കൈ.

മധൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ഒന്നാം വാര്‍ഡ് മായിപ്പാടി, രണ്ടാം വാര്‍ഡ് പട്ട്‌ള, അഞ്ചാം വാര്‍ഡ് മധൂര്‍,എട്ടാം വാര്‍ഡ് ഉദയഗിരി, ഒമ്പതാം വാര്‍ഡ് കോട്ടക്കണി, 12ാം വാര്‍ഡ് കേളുഗുഡ്ഡെ,13ാം വാര്‍ഡ് കാളിയങ്കാട്, 14ാം വാര്‍ഡ് രാംദാസ് നഗര്‍,15ാം വാര്‍ഡ് കുട്‌ലു, 19ാം വാര്‍ഡ് ഭഗവതി നഗര്‍, പട്ടികജാതി സംവരണം-20ാം വാര്‍ഡ് ഷിരിബാഗിലു.

പടന്ന ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ഒന്നാം വാര്‍ഡ് ഓരി, മൂന്നാം വാര്‍ഡ് കാവുന്തല,അഞ്ചാം വാര്‍ഡ് പടന്ന കാന്തിലോട്ട്, ഏഴാം വാര്‍ഡ് കിനാത്തില്‍ വടക്കുപുറം, എട്ടാം വാര്‍ഡ് തടിയന്‍കൊവ്വല്‍,12ാം വാര്‍ഡ് മാച്ചിക്കാട് മുതിരക്കൊവ്വല്‍,13ാം വാര്‍ഡ് തെക്കേക്കാട്,14ാം വാര്‍ഡ് പടന്ന തെക്കേപ്പുറം, പട്ടികജാതി സംവരണം- ആറാം വാര്‍ഡ് പൊറോട്ട് പയ്യളം.

പനത്തടി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ഒന്നാം വാര്‍ഡ് മാനടുക്കം, രണ്ടാം വാര്‍ഡ് പുലിക്കടവ്, മൂന്നാം വാര്‍ഡ് ചാമുണ്ഡിക്കുന്ന്,നാലാം വാര്‍ഡ് ഓട്ടമല,അഞ്ചാം വാര്‍ഡ് പട്ടുവം, ഏഴാം വാര്‍ഡ് നെല്ലിക്കുന്ന്, 11ാം വാര്‍ഡ് കുറുഞ്ഞി, 12ാം വാര്‍ഡ് പനത്തടി. പട്ടികവര്‍ഗ സംവരണം- എട്ടാം വാര്‍ഡ് റാണിപുരം.

പിലിക്കോട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- മൂന്നാം വാര്‍ഡ് പുത്തിലോട്ട്, നാലാം വാര്‍ഡ് ആനിക്കാടി, അഞ്ചാം വാര്‍ഡ് പൊള്ളപ്പൊയില്‍, ഏഴാം വാര്‍ഡ് ഓലാട്ട്, 11ാം വാര്‍ഡ് കാലിക്കടവ്, 12ാം വാര്‍ഡ് ചന്തേര, 14ാം വാര്‍ഡ് തിരുനേലി, 16ാം വാര്‍ഡ് കരപ്പാത്ത്. പട്ടികജാതി സംവരണം- പത്താം വാര്‍ഡ് ഏച്ചിക്കൊവ്വല്‍.

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- രണ്ടാം വാര്‍ഡ് പേക്കടം,നാലാം വാര്‍ഡ് ഈയ്യക്കാട്,അഞ്ചാം വാര്‍ഡ് വൈക്കത്ത്, ആറാം വാര്‍ഡ് കൊയോങ്കര, ഏഴാം വാര്‍ഡ് എടാട്ടുമ്മല്‍, ഒമ്പതാം വാര്‍ഡ് കക്കുന്നം, 10ാം വാര്‍ഡ് തലിച്ചാലം, 15ാം വാര്‍ഡ് കൈക്കോട്ടുകടവ്, 16ാം വാര്‍ഡ് പൂവളപ്പ്, 20ാം വാര്‍ഡ് മെട്ടമ്മല്‍, 21ാം വാര്‍ഡ് വെള്ളാപ്പ്. പട്ടികജാതി സംവരണം- മൂന്നാം വാര്‍ഡ് തൃക്കരിപ്പൂര്‍ ടൗണ്‍.

വലിയപറമ്പ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- രണ്ടാം വാര്‍ഡ് ഇടയിലക്കാട്, മൂന്നാം വാര്‍ഡ് മാടക്കാല്‍, ഏഴാം വാര്‍ഡ് വലിയപറമ്പ, എട്ടാം വാര്‍ഡ് പട്ടേല്‍ കടപ്പുറം, ഒമ്പതാം വാര്‍ഡ് പടന്നകടപ്പുറം, 12ാം വാര്‍ഡ് വെളുത്തപൊയ്യ, 13ാം വാര്‍ഡ് മാവിലാകടപ്പുറം, പട്ടികജാതി സംവരണം-11ാം വാര്‍ഡ് പന്ത്രണ്ടില്‍.

വെസ്​റ്റ്​ എളേരി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- മൂന്നാം വാര്‍ഡ് ചെന്നടുക്കം, നാലാം വാര്‍ഡ് എളേരി, ആറാം വാര്‍ഡ് പ്ലാച്ചിക്കര,12ാം വാര്‍ഡ് നര്‍ക്കിലക്കാട്, 13ാം വാര്‍ഡ് ഏച്ചിപ്പൊയില്‍,16ാം വാര്‍ഡ് മൗക്കോട്,18ാം വാര്‍ഡ് കുന്നുംകൈ, പട്ടികവര്‍ഗ സ്ത്രീ സംവരണം- 10ാം വാര്‍ഡ് ചട്ടമല, 14ാം വാര്‍ഡ് മണ്ഡപം, പട്ടികവര്‍ഗ സംവരണം-അഞ്ചാം വാര്‍ഡ് പുന്നക്കുന്ന്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.