കാസർകോട്: അനർഹർ പട്ടികയിൽ കടന്നുകൂടിയിട്ടുണ്ടെന്ന പേരിൽ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടിക പുന:പരിശോധിക്കാൻ ആവശ്യപ്പെടുന്നത് ബാലപീഡനവും മനുഷ്യാവകാശ ലംഘനവുമാണെന്ന് പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായി പറഞ്ഞു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാസർകോട്ട് സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രത്യേക മെഡിക്കൽ ക്യാമ്പിലൂടെ പട്ടികയിൽ ഇടം കണ്ടെത്തിയവരെ അപമാനിക്കരുതെന്ന് ദയാബായി കൂട്ടിച്ചേർത്തു.
വിഷമഴ പെയ്യിച്ച വരെ കുറ്റവിമുക്തമാക്കാനുള്ള കുടിലതന്ത്രങ്ങളെ ചെറുത്തു തോൽപിക്കണമെന്ന് ഡോ. അംബികാസുതൻ മാങ്ങാട് ആവശ്യപ്പെട്ടു. അമ്മമാരുടെ പ്രയാസങ്ങളും വിഷമങ്ങളും പരിഹരിക്കാനുള്ള ആർജവമാണ് ഭരണാധികാരികൾ സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു.
ജമീല ഒളിയത്തടുക്ക, ജോസ് മാവേലി, സുലൈഖ മാഹിൻ, ഫറീന കോട്ടപ്പുറം, പി. കൃഷ്ണൻ, കെ. ശിവകുമാർ, ടി. ശോഭന, ശ്രീനാഥ് ശശി, രാമകൃഷ്ണൻ വാണിയമ്പാറ എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും പുഷ്പ ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.