ഉദുമ: ബേക്കൽ ബീച്ചിലേക്കും ഫിഷ് ലാൻഡിങ് സെൻററിലേക്കും പോകുന്ന ബീച്ച് റോഡിലെ തിരക്ക് കുറക്കാൻ കെ.എസ്.ടി.പി പാലത്തിെൻറ പടിഞ്ഞാറ് വശത്ത് ലോക ബാങ്കിെൻറ സഹായത്തോടെ നിർമിച്ച റോഡുപണി പൂർത്തിയായി.
കൂട്ടത്തിൽ കിഴക്ക് വശത്തെ റോഡും ടാർ ചെയ്ത് റിങ് റോഡാക്കി മാറ്റുകയും ആർ.ഒ.ബിയുടെ തുടക്കം മുതൽ തോടുവരെ ഓവുചാൽ നിർമിക്കുകയും ചെയ്തു.
റോഡിെൻറ കൂടെ ഓവുചാൽ കൂടി നിർമിക്കേണ്ടതിനാൽ വീരഭദ്ര ചാമുണ്ഡേശ്വരി ക്ഷേത്രം വക സ്ഥലത്തിന് വശം ഉണ്ടായിരുന്ന സർക്കാർ ഭൂമിയുടെ വീതി 3.5 മീറ്റർ ഉണ്ടായിരുന്നത് ജില്ല കലക്ടറുടെ അപേക്ഷ പ്രകാരം ബേക്കൽ ബീച്ച് പാർക്ക് നടത്തുന്ന പള്ളിക്കര ബാങ്കും റെഡ് മൂൺ ബീച്ച് പാർക്കും ഒരോ ലക്ഷം രൂപ ക്ഷേത്ര കമ്മിറ്റിക്ക് നൽകി വീതി അഞ്ച് മീറ്ററാക്കാൻ 1.5 മീറ്റർ സ്ഥലം ഏറ്റെടുത്തു.
റോഡിനകത്തുകൂടെ കടന്നുപോകുന്ന ഹൈടെൻഷൻ ലൈൻ വശത്തേക്ക് മാറ്റി.
പഴയ റോഡിൽ ഓവുചാൽ നിർമിക്കാൻ റിട്ട. ഫോറസ്റ്റ് ഓഫിസർ ശാന്താറാം സൗജന്യമായി സ്ഥലം വിട്ടുനൽകിയതിന് പ്രതിഫലമായി ബി.ആർ.ഡി.സി മതിൽ നിർമിച്ചുനൽകി.
മതിലിെൻറ തുടക്കത്തിൽ ചിത്രം വരച്ച് ഭംഗിയാക്കി. അതോടൊപ്പം ജില്ല കലക്ടറുടെ നിർദേശ പ്രകരം മേൽപാലത്തിെൻറ പടിഞ്ഞാർ വശം കൂടി കെ.എസ്.ടി.പി മെക്കാഡം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുകയായിരുന്നു. പഴയ റോഡിെൻറ ഒരുവശം 280 മീറ്റർ നീളത്തിൽ മുളനട്ട് പാലത്തിെൻറ അടിവശം സൗന്ദര്യവത്കരിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.