മടിക്കൈയിൽ 'മാഷ്' ജോറാണ്

കാസർകോട്​: മടിക്കൈ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും അധ്യാപകര്‍ സജീവമായി. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളില്‍ രണ്ടും മറ്റ് വാര്‍ഡുകളില്‍ ഒന്നും വീതം അധ്യാപകരാണ് ബോധവത്കരണത്തിനായി രംഗത്തിറങ്ങുന്നത്. ആളുകള്‍ കൂടുന്ന ഇടങ്ങളിലെല്ലാം അധ്യാപകരെത്തുന്നുണ്ട്.

വളരെ മികച്ച ബോധവത്​കരണ പ്രവര്‍ത്തനങ്ങളാണ് മാഷ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ നടന്നുവരുന്നതെന്നും അതി​െൻറ പ്രതിഫലനമാണ് പഞ്ചായത്തില്‍ കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവെന്നും പഞ്ചായത്ത് പ്രസിഡൻറ്​ സി. പ്രഭാകരന്‍ പറഞ്ഞു. കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത രണ്ട് വാര്‍ഡുകളില്‍ മാഷ് പദ്ധതിയുടെ ഭാഗമായി രണ്ടാഴ്ച ഇടവേളയില്‍ മൈക്ക് അനൗണ്‍സ്മെൻറ്​ നടത്തുന്നുണ്ട്​. മൂന്ന് വാര്‍ഡുകളുടെ പ്രധാന ഇടങ്ങളിലും മൈക്ക് ഉപയോഗിച്ച് ബോധവത്കരണം നടത്തിയിരുന്നു. പദ്ധതിയുടെ ഭാഗമായി രൂപം നല്‍കിയ മാഷ് റേഡിയോക്ക്​ മികച്ച ജന പിന്തുണയാണ് ലഭിച്ചുവരുന്നത്.

14 വാര്‍ഡുകളിലും 250 പേരുള്ള പ്രത്യേകം വാട്സ് ആപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി റേഡിയോ പരിപാടിയും മൊട്ടൂസ് എന്ന ബോധവത്കരണ വിഡിയോയും ആളുകളിലേക്ക് എത്തിക്കുന്നു. മാഷ് പദ്ധതി പ്രാവര്‍ത്തികമായതിനുശേഷം പഞ്ചായത്തില്‍ പ്രകടമായ മാറ്റങ്ങളാണ് ഉണ്ടായതെന്നും മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ സന്ദേശങ്ങളും കോവിഡ് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങളുമെല്ലാം കൃത്യമായി ജനങ്ങളിലേക്കെത്തുന്നതിനാല്‍ എല്ലാവരും ജാഗ്രതയിലാണെന്നും മാഷ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകനായ കെ.വി. രാജേഷ് പറഞ്ഞു.

Tags:    
News Summary - Teachers with covid awareness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.