ഉദുമ: പ്രണയംനടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് നിരവധി പേർക്ക് കാഴ്ചവെക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കാസർകോട് ഇസ്സത്ത് നഗറിലെ റിയാസുദ്ദീനാണ് (47) ചൊവ്വാഴ്ച പുലർച്ച മഞ്ചേശ്വരം ചെക്ക്പോസ്റ്റിന് സമീപത്തുെവച്ച് പ്രത്യേക സംഘം പിടികൂടിയത്. മുംബൈയിൽ തുണിവ്യാപാരം നടത്തിവരുന്ന ആളാണ് റിയാസുദ്ദീനെന്ന് പൊലീസ് പറഞ്ഞു.
ഉദുമ പഞ്ചായത്തിൽ താമസക്കാരിയായ പെൺകുട്ടിയാണ് കേസിലെ പരാതിക്കാരി. പെൺകുട്ടിക്ക് പ്രായപൂർത്തി ആകുന്നതിനുമുമ്പ് പ്രണയംനടിച്ച് പീഡിപ്പിച്ചതിന് കാസർകോട് പൊലീസ് റിയാസുദ്ദീനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതിനുശേഷം പെൺകുട്ടിയെ പലർക്കായി കാഴ്ചവെക്കുകയും ചെയ്തതായി പരാതിയിൽ പറഞ്ഞിരുന്നു. ഇതുപ്രകാരം 21 പേർക്കെതിരെ ബേക്കൽ പൊലീസാണ് ബലാത്സംഗത്തിന് കേസെടുത്തത്. എന്നാൽ, കേസിൽ തുടർനടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് പെൺകുട്ടി ഹൈകോടതിയെ സമീപിച്ചു.
കോടതി നിർദേശപ്രകാരം അന്വേഷണച്ചുമതല പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു. കേസിലെ പ്രതികളായ ഉദുമ ബേവൂരിലെ എം.എം. മുഹമ്മദ് അഷ്റഫ് (32), പടിഞ്ഞാറിലെ പി.എം. അബ്ദുറഹ്മാൻ (33), ഉദുമ കൊപ്പലിലെ കെ.വി. മുനീർ (35), പടിഞ്ഞാറിലെ മുഹമ്മദ് ആസിഫ് (24) എന്നിവർക്ക് കഴിഞ്ഞ ഡിസംബറിൽ ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ പെൺകുട്ടി ഹൈകോടതിയെ സമീപിച്ചു.
തുടർന്ന് ഹൈകോടതി നിർദേശപ്രകാരം ജില്ല കോടതി ജാമ്യം റദ്ദാക്കി. കേസ് ആദ്യം അന്വേഷിച്ച ബേക്കൽ പൊലീസ് ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ച കേസ് ഡയറിയിൽ പെൺകുട്ടി പീഡനത്തിന് ഇരയായ ദിവസങ്ങളിൽ പ്രതികൾ വിദേശത്തായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, പീഡനത്തിനിരയായ തീയതികൾ പെൺകുട്ടി പറഞ്ഞിട്ടില്ലെന്ന് കാഞ്ഞങ്ങാട് മജിസ്ട്രേറ്റിെൻറ മുമ്പാകെ നൽകിയ രഹസ്യമൊഴി പരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്നാണ് പ്രതികളുടെ ജാമ്യം റദ്ദാക്കി കോടതി ഉത്തരവായത്.
ഡി.ഐ.ജി സേതുരാമെൻറ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിലെ കാസർകോട് നർകോട്ടിക് ഡിവൈ.എസ്.പി പ്രേമരാജൻ, ചെറുപുഴ ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, മേൽപറമ്പ് എസ്.ഐ മുരളീധരൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.