കാസർകോട്: കല്യോട്ട് ഇരട്ട കൊലപാതക കേസ് ഡയറി സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് മർദിച്ചു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാസർകോട് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി.
പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സ്റ്റേഷന് മുന്നിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി സി.വി. ജയിംസ് ഉദ്ഘാടനം ചെയ്തു. മാത്യു ബദിയടുക്ക അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. ഖാലിദ്, കെ.ടി. സുഭാഷ് നാരായണൻ, മനാഫ് നുള്ളിപ്പാടി, വിനോദ് കുമാർ കെ.കെ. പുറം, ദീപക് യാദവ്, മഹ്മൂദ് വട്ടയക്കാട്, മുനീർ ബാങ്കോട്, ഓം കൃഷ്ണ എന്നിവർ സംസാരിച്ചു.
ഉദുമ: യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പാലക്കുന്നിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറു കണക്കിന് പ്രവർത്തകർ അണിചേർന്നു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി രാകേഷ് പെരിയ അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാലകൃഷ്ണൻ പെരിയ, വി.ആർ. വിദ്യാസാഗർ, ഗീതാകൃഷ്ണൻ, ധന്യ സുരേഷ്, യൂത്ത് കോൺഗ്രസ് മുൻ പ്രസിഡൻറ് സാജിദ് മൗവ്വൽ, രാജേഷ് പള്ളിക്കര, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ കെ.ആർ. കാർത്തികേയൻ, സ്വരാജ് കാനത്തൂർ, ഉനൈസ് ബേഡകം, കോൺഗ്രസ് നേതാക്കളായ സത്യൻ പൂച്ചക്കാട്, സുകുമാരൻ പൂച്ചക്കാട്, അൻവർ മാങ്ങാട്, വി. ബാലകൃഷ്ണൻ, എം.കെ. ബാബുരാജ്, പ്രമോദ് പെരിയ, തിലക രാജൻ മാങ്ങാട്, എൻ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
പ്രകടനത്തിന് വസന്തൻ പടുപ്പ്, രതീഷ് കാട്ടുമാടം, മാർട്ടിൻ അബ്രഹം, നിധിൻ രാജ്, രാകേഷ് കരിച്ചേരി, ഷിബിൻ ബന്തടുക്ക, ജനർദനൻ കല്യോട്ട്, മഹേഷ് കല്യോട്ട്, എം. രാജീവൻ, കൃഷ്ണപ്രസാദ് നാലക്കറ എന്നിവർ നേതൃത്വം നൽകി.
നീലേശ്വരം: യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.
ജില്ല ജനറൽ സെക്രട്ടറി സത്യനാഥൻ പത്രവളപ്പിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ, ബ്ലോക്ക് പ്രസിഡൻറ് മഡിയൻ ഉണ്ണികൃഷ്ണൻ, കൗൺസിലർ കെ.വി. ശശിധരൻ, മണ്ഡലം പ്രസിഡൻറ് പി.രാമചന്ദ്രൻ, ടി.വി. സൂരജ്, ജോബിൻബാബു ചിറ്റാരിക്കൽ എന്നിവർ സംസാരിച്ചു.
ഷോണി കെ. തോമസ്, രാജേഷ് തമ്പാൻ, ഷുഹൈബ് തൃക്കരിപ്പൂർ, നവനീത് ചന്ദ്രൻ, ഇ.ഷജീർ, സജീഷ് കൈതക്കാട്, ശിവൻ അരവത്ത്, സോജി തൃക്കരിപ്പൂർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
കോൺെവൻറ് ജങ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് സ്റ്റേഷൻ ഗേറ്റിന് മുന്നിൽ ബാരിക്കേഡുകൾ തീർത്ത് പൊലീസ് തടഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ് പി.കെ.ഫൈസൽ, ബ്ലോക്ക് പ്രസിഡൻറ് മഡിയൻ ഉണ്ണികൃഷ്ണൻ, കൗൺസിലർ കെ.വി.ശശികുമാർ ,മുൻ നഗരസഭ കൗൺസിലർ ഇ.ഷജീർ, ശിവപ്രസാദ്, രാജേഷ് തമ്പാൻ, സത്യനാഥൻ പത്രവളപ്പിൽ, ടി.വി. സൂരജ്, എന്നിവരുൾപ്പെടെ 40 പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
18 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിൽ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമുള്‍പ്പെടെ 18 പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.
ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.വി. സുരേഷ്, പി.കെ. ഫൈസല്‍, ബാലകൃഷ്്ണന്‍ പെരിയ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസ്, ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ്കുമാര്‍, സാജിദ് മൗവ്വല്‍ തുടങ്ങിയവർക്കെതിരെയാണ് കേസ്. അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് സംഘര്‍മുണ്ടായത്. പൊലീസുകാരും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.