700 അധ്യാപക ഒഴിവുകൾ; ജില്ലയിൽ ഓൺലൈൻ പഠനം താറുമാറാകുമോ?

ചെ​റു​വ​ത്തൂ​ർ: ജി​ല്ല​യി​ൽ പ്രൈ​മ​റി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 700 ഓ​ളം അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ. ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ ര​ക്ഷി​താ​ക്ക​ൾ.

പ്രൈ​മ​റി​യി​ലാ​ണ് കൂ​ടു​ത​ൽ ഒ​ഴി​വു​ക​ൾ ഉ​ള്ള​ത്. എ​ൽ.​പി​യി​ൽ 250, യു.​പി​യി​ൽ 150 എ​ന്നി​ങ്ങ​നെ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ മാ​ത്രം 400ഓ​ളം ഒ​ഴി​വു​ക​ളു​ണ്ട്. നി​ല​വി​ൽ ര​ണ്ട് ത​സ്തി​ക​യു​ടെ​യും റാ​ങ്ക് ലി​സ്​​റ്റു​ക​ൾ നി​ല​വി​ലി​ല്ല. ജി​ല്ല​യി​ലെ ഏ​ഴ് ഉ​പ​ജി​ല്ല​ക​ളി​ൽ ചെ​റു​വ​ത്തൂ​ർ 56, ചി​റ്റാ​രി​ക്കാ​ൽ 38, ഹോ​സ്ദു​ർ​ഗ് 110, ബേ​ക്ക​ൽ 80, കാ​സ​ർ​കോ​ട് 160, കു​മ്പ​ള 120, മ​ഞ്ചേ​ശ്വ​രം 140 എ​ന്നി​ങ്ങ​നെ​യാ​ണ് പ്രൈ​മ​റി​യി​ൽ മാ​ത്ര​മു​ള്ള ഒ​ഴി​വു​ക​ൾ. പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ പ്ര​മോ​ഷ​ൻ​കൂ​ടി ന​ട​ക്കു​ന്ന​തോ​ടെ ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം ഇ​നി​യും വ​ർ​ധി​ക്കും. മ​തി​യാ​യ അ​ധ്യാ​പ​ക​രി​ല്ലാ​തെ​യാ​ണ് ഓ​ൺ​ലൈ​ൻ പ​ഠ​നം പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​ക്കു​റി ആ​രം​ഭി​ക്കു​ന്ന​ത്.

ഡി​ജി​റ്റ​ൽ ക്ലാ​സ് മു​റി​യി​ൽ​നി​ന്നും മാ​റി ഓ​ൺ​ലൈ​ൻ വ​ഴി ലൈ​വ് ക്ലാ​സ് മു​റി​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് ഈ ​വ​ർ​ഷ​ത്തെ തീ​രു​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് പ്രൈ​മ​റി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി എ​ൽ.​പി, യു.​പി ത​സ്തി​ക​ക​ളി​ലേ​ക്ക് പി.​എ​സ്.​സി പ​രീ​ക്ഷ ന​ട​ത്തി​യ​ത്. അ​തി‍െൻറ ചു​രു​ക്ക​പ്പ​ട്ടി​ക ഇ​നി​യും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ചാ​ൽ ഇ​ൻ​റ​ർ​വ്യൂ, സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന എ​ന്നി​വ​ക്ക് ശേ​ഷം മാ​ത്ര​മേ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ക​ഴി​യൂ. അ​തി​ന് മാ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും. ഉ​ട​ൻ റാ​ങ്ക് ലി​സ്​​റ്റ്​ പ്ര​സി​ന്ധീ​ക​രി​ച്ചാ​ലേ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​കൂ. അ​തു​വ​രെ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്ക​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം.

Tags:    
News Summary - 700 teacher vacancies; Will online education be disrupted in the district?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.