700 അധ്യാപക ഒഴിവുകൾ; ജില്ലയിൽ ഓൺലൈൻ പഠനം താറുമാറാകുമോ?
text_fieldsചെറുവത്തൂർ: ജില്ലയിൽ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 700 ഓളം അധ്യാപക ഒഴിവുകൾ. ഓൺലൈൻ പഠനത്തെ ബാധിക്കുമോ എന്ന ആശങ്കയിൽ രക്ഷിതാക്കൾ.
പ്രൈമറിയിലാണ് കൂടുതൽ ഒഴിവുകൾ ഉള്ളത്. എൽ.പിയിൽ 250, യു.പിയിൽ 150 എന്നിങ്ങനെ പ്രൈമറി വിഭാഗത്തിൽ മാത്രം 400ഓളം ഒഴിവുകളുണ്ട്. നിലവിൽ രണ്ട് തസ്തികയുടെയും റാങ്ക് ലിസ്റ്റുകൾ നിലവിലില്ല. ജില്ലയിലെ ഏഴ് ഉപജില്ലകളിൽ ചെറുവത്തൂർ 56, ചിറ്റാരിക്കാൽ 38, ഹോസ്ദുർഗ് 110, ബേക്കൽ 80, കാസർകോട് 160, കുമ്പള 120, മഞ്ചേശ്വരം 140 എന്നിങ്ങനെയാണ് പ്രൈമറിയിൽ മാത്രമുള്ള ഒഴിവുകൾ. പ്രധാനാധ്യാപകരുടെ പ്രമോഷൻകൂടി നടക്കുന്നതോടെ ഒഴിവുകളുടെ എണ്ണം ഇനിയും വർധിക്കും. മതിയായ അധ്യാപകരില്ലാതെയാണ് ഓൺലൈൻ പഠനം പൊതുവിദ്യാലയങ്ങളിൽ ഇക്കുറി ആരംഭിക്കുന്നത്.
ഡിജിറ്റൽ ക്ലാസ് മുറിയിൽനിന്നും മാറി ഓൺലൈൻ വഴി ലൈവ് ക്ലാസ് മുറികൾ ആരംഭിക്കാനാണ് ഈ വർഷത്തെ തീരുമാനം. കഴിഞ്ഞ വർഷമാണ് പ്രൈമറി അധ്യാപകരെ നിയമിക്കുന്നതിനായി എൽ.പി, യു.പി തസ്തികകളിലേക്ക് പി.എസ്.സി പരീക്ഷ നടത്തിയത്. അതിെൻറ ചുരുക്കപ്പട്ടിക ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. ജൂൺ അവസാനത്തോടെ പ്രസിദ്ധീകരിച്ചാൽ ഇൻറർവ്യൂ, സർട്ടിഫിക്കറ്റ് പരിശോധന എന്നിവക്ക് ശേഷം മാത്രമേ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയൂ. അതിന് മാസങ്ങൾ വേണ്ടിവരും. ഉടൻ റാങ്ക് ലിസ്റ്റ് പ്രസിന്ധീകരിച്ചാലേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകൂ. അതുവരെ താൽക്കാലിക അധ്യാപകരെ നിയമിക്കണമെന്നതാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.