ധ​ന​ല​ക്ഷ്മി ആ​ഭ​ര​ണ

നി​ർ​മാ​ണ​ത്തി​ൽ

ധനലക്ഷ്മിയുടെ ആഭരണം വിൽക്കാനുണ്ട്

ചെ​റു​വ​ത്തൂ​ർ: വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങേ​കാ​ൻ ധ​ന​ല​ക്ഷ്മി നി​ർ​മി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​പ​ന​ക്ക്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്താ​ലാ​ണ് കു​ട്ട​മ​ത്ത് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ സി. ​ധ​ന​ല​ക്ഷ്മി ത​ന്റെ ക​ഴി​വ് ഉ​പ​യോ​ഗി​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ നി​ർ​മി​ച്ച​ത്. ആ​ഭ​ര​ണം വി​ൽ​പ​ന ന​ട​ത്തി കി​ട്ടു​ന്ന തു​ക​യെ​ല്ലാം സ്കൂ​ളി​ന്റെ പേ​രി​ൽ വ​യ​നാ​ടി​ന് ന​ൽ​ക​ണ​മെ​ന്നാ​ണ് മി​ടു​ക്കി​യു​ടെ ആ​ഗ്ര​ഹം.

നി​മി​ഷ​നേ​രം​കൊ​ണ്ട് ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന ധ​ന​ല​ക്ഷ്മി സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഉ​ജ്ജ്വ​ല​ബാ​ല്യം പു​ര​സ്കാ​ര​ജേ​താ​വ് കൂ​ടി​യാ​ണ്. സം​സ്ഥാ​ന സ്കൂ​ൾ പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​ക​ളി​ലെ​ല്ലാം നി​ര​വ​ധി ത​വ​ണ സ​മ്മാ​നം നേ​ടി​യ ധ​ന​ല​ക്ഷ്മി അ​റി​യ​പ്പെ​ടു​ന്ന മ​ജീ​ഷ്യ കൂ​ടി​യാ​ണ്. നി​ര​വ​ധി സി​നി​മ​ക​ളി​ലും ടി.​വി സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. വ​ലി​യ​പൊ​യി​ലി​ലെ ബി​നോ​യ്- സ​ജ്ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Tags:    
News Summary - Dhanalakshmi's jewellery for sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.