നൂതന പ്രചാരണങ്ങൾക്ക് വിജേഷ് തന്നെ വേണം

ചെറുവത്തൂർ: പാർട്ടികൾ ഏതായാലും നൂതന പ്രചാരണങ്ങൾക്ക് വിജേഷ് തന്നെ വേണം. കോവിഡിനെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നവമാധ്യമങ്ങളിലൂടെയായപ്പോൾ തിരക്കിലായത് കാലിക്കടവിലെ കെ. വിജേഷ് ചന്തേര എന്ന വെബ് ഡിസൈനറാണ്.

വോട്ടർമാരെ സ്വാധീനിക്കാൻ ഏറെ നൂതനമായ പരസ്യങ്ങളാണ് വിജേഷ് ഒരുക്കുന്നത്. ഓരോ സ്​ാനാർഥികളും ഏർപ്പെട്ട തൊഴിൽ മേഖലയിൽനിന്നുമുള്ള ജീവനുള്ള ചിത്രങ്ങളാണ് ഇത്തവണത്തെ പ്രചാരണ പരസ്യങ്ങളുടെ പ്രത്യേകത. എല്ലാ പാർട്ടികളുടെ സ്ഥാനാർഥികൾക്കും വിജേഷാണ് പരസ്യങ്ങൾ ഒരുക്കുന്നത്​.

കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ വിജേഷ് കഴിഞ്ഞ 10 വർഷമായി കാലിക്കടവിൽ വെബ് ഡിസൈനറായി പ്രവർത്തിക്കുന്നുണ്ട്. കീച്ചെയ്ൻ, ബാഡ്ജ്, മാസ്​ക്​ എന്നിവയെയെല്ലാം വിജേഷ് പ്രചാരണായുധങ്ങൾ ആക്കിയിട്ടുണ്ട്. ഭാര്യ അജിതയും വിജേഷിനൊപ്പം സഹായിയായി കൂടെയുണ്ട്.

Tags:    
News Summary - Vijesh is busy with Innovative campaigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.